മാന്യമായ ഒത്തുതീർപ്പിന് ഹൈക്കമാന്റ് തയ്യാറായില്ലെങ്കിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് തിരുവനന്തപുരത്ത് നടന്ന ‘ഐ’ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചു. എന്നാൽ ജനുവരി 28-ാം തീയതിവരെ ‘ഐ’ ഗ്രൂപ്പ് കാത്തിരിക്കും. എന്തിനും തയ്യാറായിരിക്കണമെന്ന് യോഗത്തിൽ സംസാരിച്ച കെ.കരുണാകരൻ നിർദ്ദേശിച്ചു. നാണം കെട്ടുകൊണ്ട് ഒരൊത്തുതീർപ്പിനും നിൽക്കേണ്ടതില്ലെന്നാണ് യോഗത്തിൽ സംസാരിച്ച നേതാക്കളെല്ലാം അഭിപ്രായപ്പെട്ടത്.
മറുപുറംഃ- നാണമോ…, അതെന്തിര് സാധനം ഹെ? വലിക്കൊടുവിൽ അങ്ങ് വിഴുങ്ങിക്കളയുമെന്ന് ആദ്യം പറഞ്ഞു…പിന്നെ പല പല ഡേറ്റുകൾ പറഞ്ഞു. ഇപ്പോ ദേ…ഇരുപത്തിയെട്ടാം തീയതിയായി….ഇതിനിടയിൽ അപ്പനും മോനും ഡൽഹിയിൽ പോയി മാഡത്തിനുമുന്നിൽ കവാത്തുനടത്തി….ഡൽഹിയിലെ തണുപ്പേറ്റ് ജലദോഷവും തുമ്മലും പിടിച്ചു….ഇപ്പോ ചത്തുകളയും എന്ന് പറഞ്ഞ് പേടിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ…ചീഞ്ഞുതുടങ്ങീ മുരളീധരാ കാര്യങ്ങൾ… അപ്പനെ പറഞ്ഞ് മനസ്സിലാക്ക്.
Generated from archived content: news-jan23.html