മലപ്പുറത്ത്‌ കാണാംഃ പിണറായി

ഇല്ലാത്ത പ്രശ്‌നങ്ങൾ പറഞ്ഞ്‌ ചിലർ പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും മലപ്പുറത്ത്‌ സംസ്ഥാനസമ്മേളനം വരുമ്പോൾ നമുക്ക്‌ കാണാം എന്നും പിണറായി. തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ നടന്ന ചർച്ചകൾക്ക്‌ മറുപടി പറയുകയായിരുന്നു പിണറായി. ചിലരെപ്പോലെ ഒരേസമയം എല്ലാവരെയും സുഖിപ്പിക്കാൻ തനിക്കാവില്ലെന്നും പിണറായി പൊട്ടിത്തെറിച്ച്‌ പറഞ്ഞു.

മറുപുറംഃ- അപ്പോൾ അങ്കം കുറിച്ചു കഴിഞ്ഞു, ഇനി മലപ്പുറം തട്ടിൽ വച്ചു കാണാം. ഏതായാലും മർമ്മത്തിൽ ചില ചോദ്യങ്ങൾ കൊണ്ടപ്പോൾ പിണറായി പിണങ്ങി. ഗൾഫാർ താമസവും കൈരളി പരിപാടികളും അബ്‌ദുൾ വഹാബും നാലാം ലോകക്കാരും ഒക്കെ പിണറായിയുടെ തലയിലാണെന്ന്‌ വരുത്തി ചില വല്ല്യപ്പൻമാർ ചവിട്ടുനാടകം കളിച്ച്‌ കേമന്മാരാകാൻ നോക്കിയാൽ പിണറായി എന്തുചെയ്യാൻ? ഗൾഫാറിലുറങ്ങി കൈരളിയിലെ സിനിമാറ്റിക്‌ ഡാൻസും കണ്ട്‌ രസം പിടിച്ച്‌ തുടങ്ങിയപ്പോഴാ ചില ‘കൺട്രി’കൾക്ക്‌ ഇളക്കം… മലപ്പുറത്ത്‌ വച്ച്‌ കാണാം (പാർട്ടി നന്നാകുമോ എന്ന്‌)….

Generated from archived content: news-jan15-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here