റെജീനയുടെ മൊഴി ചാനലിലൂടെ വെളിപ്പെടുത്താതിരിക്കാനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ വാർത്തകൾ നല്‌കാതിരിക്കാനും സമ്മർദ്ദമുണ്ടായതായി ഇന്ത്യാവിഷൻ ചാനലിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് എം.പി.ബഷീർ കോടതിയിൽ മൊഴി നല്‌കി. വാർത്ത വന്ന ഉടൻതന്നെ മുസ്ലീംലീഗിന്റെ സംസ്ഥാന ഭാരവാഹി ഇതു സംബന്ധിച്ച് തന്നോട് ഫോണിലൂടെ സംസാരിച്ചതായും ബഷീർ കോടതിയിൽ പറഞ്ഞു.
മറുപുറംഃ- ഓന്തോടിയാൽ വേലിയോളം….നമ്മളെന്ത് തലകുത്തി മറിഞ്ഞാലും കുഞ്ഞാലി മഹാരാജാവായി വാഴും….കാലം അതാണ് ബഷീറേ….പിന്നെ വെറുതെ ഒന്നു പയറ്റിനോക്ക്, ഒത്താൽ ഒത്തു. നേരത്തെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നെങ്കിൽ ഇപ്പോൾ ആ മഹാൻ രാജാധിരാജനാണ്… പ്രതികരിച്ച നമ്മളൊക്കെ മണ്ടന്മാർ.
Generated from archived content: news-jan04.html