കോൺഗ്രസിനെ പിളർത്തിവരുന്ന ഒരു വിഭാഗവുമായി മാത്രമെ സഖ്യമുണ്ടാക്കൂ എന്ന നിലപാട് സി.പി.എം ഉപേക്ഷിക്കണമെന്ന് കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽവച്ച് സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ. ദേശീയതലത്തിലെന്നപോലെ കേരളത്തിലും സി.പി.എം കോൺഗ്രസുമായി സഹകരിച്ചുപോണമെന്നാണ് തന്റെ അഭിപ്രായമെന്നും മുരളീധരൻ പറഞ്ഞു.
മറുപുറംഃ- ‘നായ നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ…’ തന്തയും തലതെറിച്ച പുത്രനും കൂടി കുറച്ചുനാൾക്ക് മുമ്പ് 40 പേരുടെ ഫിക്സഡ് ഡിപ്പോസിറ്റുമായി ഒരു തിരുവാതിരകളി നടത്തിയതല്ലേ…അന്നേരം സി.പി.എം സ്വർഗ്ഗത്തൂന്ന് ഇറങ്ങിവന്ന അപ്സര കന്യകയായിരുന്നു. കച്ചോടം പൊടിപൊടിച്ച് തന്തയെയും തല്ലി. അന്തോണീടെ കാൽക്കൽവീണ്, കീടനാശിനിവകുപ്പും സ്വപ്നം കണ്ട് മന്ത്രിപദത്തിലിരിക്കുമ്പോൾ സി.പി.എം ക്രൂരനായി…നെറിവുകെട്ടവനായി…പറഞ്ഞുവരുമ്പോൾ എല്ലാത്തിനും കാരണം സി.പി.എമ്മായി….
പ്രാർത്ഥിക്ക് കേരളീയരേ, ഈ മഹാൻ മന്ത്രിയാകുന്ന ദിവസത്തിനുവേണ്ടി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇതുപോലെ ചിലരുണ്ടാകുന്നത് ഒരു നേരംപോക്കായി കണ്ടാൽ മതി…ഗുരുവായൂരപ്പാ….
Generated from archived content: news-feb7.html
Click this button or press Ctrl+G to toggle between Malayalam and English