മൂല്യബോധം നഷ്‌ടപ്പെട്ട കോൺഗ്രസ് വ്യക്തികളിൽ ഒതുങ്ങിപ്പോയെന്ന് സുകുമാർ അഴീക്കോട്. ഒരു രാഷ്‌ട്രീയപ്രസ്ഥാനം എന്ന നിലയിൽനിന്നും കരുണാകരൻ, ആന്റണി തുടങ്ങിയ വ്യക്തികളിലേക്ക് കോൺഗ്രസ് പരിമിതപ്പെട്ടു. മുരളീധരനാകട്ടെ പുതിയൊരു സാമ്രാജ്യം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്. ഇതൊക്കെ കേരളരാഷ്‌ട്രീയത്തെ പരിഹാസ്യമാക്കിത്തീർക്കുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അഴീക്കോട്.
മറുപുറംഃ- അഴീക്കോട്‌സാർ ഒന്നിലും ഒതുങ്ങാത്തത് കാരണം നാനാവഴിക്ക് നീങ്ങാം….മാതൃഭൂമി വീരേന്ദ്രകുമാറിന്റെ കാരണവൻമാരെ നല്ല പുളിച്ച വർത്തമാനത്തിൽ മുക്കാം… വീരേന്ദ്രനെ കൊച്ചുകളളനെന്നും വിളിക്കാം…മുഖത്ത് നന്നായി തുപ്പാം…ഒടുവിൽ നമുക്ക് പറ്റിയ ചില്ലറ ഇടപാടുകൾകൊണ്ട് ടിയാനെ കൂട്ടുകാരനുമാക്കാം….കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാം.
ഇങ്ങിനെ തലതിരിഞ്ഞ കേരളീയ സാംസ്‌കാരികലോകത്തെ അപഹാസ്യമാക്കുന്ന അഴീക്കോട് തന്നെയാണോ ഇത് പറയുന്നത്. ബാലചന്ദ്രൻ ചുളളിക്കാട് ഇതൊന്നും കേൾക്കേണ്ട…ഭേദം കോൺഗ്രസ് തന്നെയാ അഴീക്കോടെ.
Generated from archived content: news-feb6.html