മാറ്റം കാണുന്നില്ലഃ കെ.കരുണാകരൻ

ദൈവകൃപയാൽ കോൺഗ്രസ്‌ കാര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും കാണുന്നില്ലെന്ന്‌ കെ.കരുണാകരൻ. കെ.പി.സി.സി തെരഞ്ഞെടുപ്പ്‌ സമിതി യോഗത്തിന്‌ ശേഷം തിരുവനന്തപുരത്ത്‌ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു കരുണാകരൻ. സിറ്റിംഗ്‌ എം.പി.മാർക്ക്‌ പ്രശ്‌നമൊന്നുമില്ലെന്നും അതിനാൽ തന്റെ കാര്യം രക്ഷപ്പെട്ടു എന്നുമാണ്‌ ലോക്‌സഭാസീറ്റ്‌ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ മറുപടിയായി കരുണാകരൻ പറഞ്ഞ്‌.

മറുപുറംഃ- സബാഷ്‌….ഇങ്ങിനെ കല്ലും പാരയും കോടാലിയും വച്ചുളള നുണകൾ പറയല്ലേ കാർന്നോരെ…നല്ല മാറ്റമല്ലേ ഉണ്ടായത്‌. ആർക്കും വിലയില്ലാത്ത കെ.പി.സി.സിയിൽ നിന്നും പുന്നാരമകൻ മന്ത്രിപുംഗവനായി മാറി…മുകുന്ദപുരമാകട്ടെ പത്മേച്ചിയുടെ ചിരിയിൽ മയങ്ങാൻ പോകുന്നു….നാട്ടുനടപ്പനുസരിച്ച്‌ മാറ്റമില്ലാത്തത്‌ കരുണാകര കാർന്നോർക്ക്‌ തന്നെയാണ്‌, ആന്റണിയെ തെറിപറയുന്ന കാര്യത്തിൽ.

Generated from archived content: news-feb28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here