മുഖ്യശത്രു ആരെന്ന്‌ സി.പി.എം. വ്യക്തമാക്കണം ഃ ചെന്നിത്തല

കോൺഗ്രസ്സാണോ സി.പി.എമ്മാണോ മുഖ്യശത്രു എന്നത്‌ സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന്‌ എ.ഐ.സി.സി സെക്രട്ടറി രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വ മതേതരമുന്നണിയെ ദുർബലപ്പെടുത്താനുളള സി.പി.എം സമീപനം ശരിയല്ല. വർഗ്ഗീയശക്തിയായ ബി.ജെ.പിയെ അധികാരത്തിൽ നിന്നും തുരത്താനുളള കോൺഗ്രസ്‌ ശ്രമത്തെ തുരങ്കംവച്ച്‌ മൂന്നാം മുന്നണിയുണ്ടാക്കാൻ സി.പി.എം ശ്രമിക്കരുത്‌. ആലപ്പുഴ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മറുപുറംഃ- ഇതൊരു പ്രത്യയശാസ്‌ത്രപരമായ ചോദ്യമാണ്‌ ചെന്നിത്തലേ….ശത്രു എന്നത്‌ ഒരു പുതിയ ലോകത്ത്‌ വ്യക്തമായി നിർവചിക്കാൻ കഴിയാത്തതും എന്നാൽ സാമൂഹ്യപരിസരത്തിൽ വേറിട്ടതും അടയാളപ്പെടുത്താത്തതുമായ ഭൂമികയിൽ പതുങ്ങിയിരിക്കുകയും നാലാംലോകവും അതിനുമപ്പുറം ക്ലാസിക്കൽ മാർക്സിസത്തിന്റെ വിശകലന പരിശോധനയിൽ മൃതമായപോലെ കിടക്കുകയും ഇടയ്‌ക്കിടെ കമ്യൂണിസത്തിന്റെ ജൈവീകതലങ്ങളിൽ ഊറിക്കൂടുകയും ചെയ്യും ഇത്‌….കൂടുതലറിയണമെങ്കിൽ വിജയൻ മാഷിനോടോ എം.പി.പരമേശ്വരനോടൊ ചോദിച്ചാൽ മതി….

ഇനി ചോദ്യം പിണറായി -നായനാർ ടീമിനോടായാൽ അടങ്ങിയൊതുങ്ങി കഴിഞ്ഞ പാർട്ടിയെ കസേരകാട്ടി കൊതിപ്പിച്ച കരുണാകരനായിരിക്കും…..വാക്കിന്‌ വ്യവസ്ഥയില്ലാത്തവനാണ്‌ നമുക്കെന്നും ശത്രു…..അല്ലാതെന്ത്‌ പ്രത്യയശാസ്‌ത്രം.

Generated from archived content: news-feb27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here