തന്നെയും പണിക്കരെയും ഭിന്നിപ്പിക്കാൻ ആർക്കുമാവില്ലെന്നും ഞങ്ങൾ സയാമീസ് ഇരട്ടകളാണെന്നും എസ്.എൻ.ഡി.പി യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. നായരീഴവ സഖ്യം എന്നത് ചില മാധ്യമങ്ങളുടെ സൃഷ്‌ടിയാണെന്നും, ആദിവാസി മുതൽ നമ്പൂതിരിവരെയുളളവരുടെ ഐക്യമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു. 21-ാമത് പെരുമ്പട്ടി ഹിന്ദുമത കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ- ലോകത്തിലെ എല്ലാ സയാമീസ് ഇരട്ടകളും രണ്ടാകാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഇതെന്തൊരു സയാമീസ്് ഇരട്ടകൾ… നരേന്ദ്രൻ കമ്മീഷനെന്ന മൈനർ ഓപ്പറേഷനും, ജാതിക്കുശുമ്പെന്ന മേജർ ഓപ്പറേഷനും നടന്നു കഴിയുമ്പോഴേക്കും ഇരട്ടകളുടെ ഗതി എന്താകുമെന്ന് കണ്ടറിയണം…. രണ്ടുപേരെയും കണ്ടാൽ തന്നെ പറയും സയാമീസ് ഇരട്ടകളാണെന്ന്…
Generated from archived content: news-feb04.html