ബി.ജെ.പി നേതൃത്വത്തിലുളള എൻ.ഡി.എ നൽകിയ നിവേദനം സ്വീകരിക്കാതെ പ്രധാനമന്ത്രി മൻമോഹൻസിങ്ങ് അത് മേശപ്പുറത്തേയ്ക്ക് വലിച്ചെറിഞ്ഞെന്ന് എൻ.ഡി.എ കൺവീനർ ജോർജ്ജ് ഫെർണാണ്ടസ് ആരോപിച്ചു. ധനകാര്യ ബില്ലിൽ ഉൾപ്പെടുത്താനുളള നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് പ്രധാനമന്ത്രി നിരസിച്ചത്.
മറുപുറംഃ- നക്കിയാലെ കുടിക്കാൻ പറ്റൂ, എങ്കിലും സ്ട്രോയിട്ട് വലിക്കുകയും വേണം. പ്രതിപക്ഷമാണേലും കുറച്ചു മാന്യത വേണം. പുതിയ മന്ത്രിസഭ ഭരണമേറ്റിട്ട് പാർലമെന്റ് മര്യാദയ്ക്ക് ചേർന്നത് രണ്ടോ മൂന്നോ ദിവസം മാത്രം. ബാക്കി എല്ലാദിവസവും പ്രതിപക്ഷത്തിന്റെ വിളയാട്ടമായിരുന്നില്ലേ…..പാർലമെന്റിൽ സഹകരിക്കാത്തവർ പ്രധാനമന്ത്രിയുടെ അടുക്കളവഴി കാര്യം കാണുന്നതെന്തിന്…. മൻമോഹൻസിങ്ങ് തല്ലാതിരുന്നത് ഭാഗ്യമായി.
Generated from archived content: news-aug26.html