എസ്.എൻ.ഡി.പി പ്രസിഡന്റിനെ ഒഴിവാക്കി സെക്രട്ടറി വെളളാപ്പളളി നടേശൻ നടത്തുന്ന ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച് യോഗം പ്രസിഡന്റ് വിദ്യാസാഗർ സോണിയാഗാന്ധിക്ക് പ്രതിഷേധക്കുറിപ്പയച്ചു. യോഗം ഫണ്ട് ദുരുപയോഗപ്പെടുത്തുകയും തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായ രാജഗോപാലിന് പരസ്യപിന്തുണ ചെയ്യുകയും ചെയ്‌ത ആളാണ് വെളളാപ്പളളി നടേശനെന്ന് പ്രതിഷേധക്കുറിപ്പിൽ വിദ്യാസാഗർ കുറ്റപ്പെടുത്തി.
മറുപുറംഃ- അല്ലേലും കേരളമെന്ന് കേട്ടാൽ മാഡത്തിന് ചതുർത്ഥിയാ… ആന്റണി, കരുണാകരൻ എന്നിങ്ങനെ ഒരു പട. ദേ….ഇപ്പോൾ വെളളാപ്പളളി, വിദ്യാസാഗർ തുടങ്ങിയ മറ്റൊരു പട….. ഗാന്ധിയേയും നാരായണഗുരുവിനെയും ഒക്കെ വീട്ടിലിരുന്ന് ആരാധിച്ചാൽ മതി സോണിയാജി അല്ലേൽ ഈ ഇറച്ചിക്കച്ചവടത്തിൽ മാഡവും പങ്കാളിയായിപ്പോകും.
Generated from archived content: news-aug25.html