ബാബറി മസ്‌ജിദ് തകർക്കപ്പെട്ടത് തനിക്ക് കഠിനമായ വേദനയുളവാക്കിയ സംഭവമായിരുന്നു എന്ന് ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി പറഞ്ഞു.
രാമജന്മഭൂമി പ്രക്ഷോഭത്തിൽ തെറ്റൊന്നുമില്ലെങ്കിലും മസ്‌ജിദിന്റെ തകർച്ച സംഭവിക്കാൻ പാടില്ലായിരുന്നു. അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു എന്നും അഡ്വാനി പറഞ്ഞു.
മറുപുറംഃ- ഇതാര് കരുണാകരന്റെ മുത്തപ്പനോ? മസ്‌ജിദ് തകർക്കുന്നതിന് മുമ്പ് താങ്കൾ നടത്തിയ പ്രസംഗത്തിന്റെ ടേപ്പ് പലരുടെയും കയ്യിലുണ്ട്. അക്കാര്യമൊന്നും പറയണ്ട. ആർത്തിയോടെ തിന്ന് വയറ് നിറച്ചാലും നല്ല വേദനയുണ്ടാകും….ഏതായാലും പളളിവെച്ച് കുറെ തീറ്റ നടന്നല്ലോ? ഇനി മുസ്ലീങ്ങളുടെ കലത്തിലെ പരിപ്പ് കണ്ട് വെളളമിറക്കണ്ട….
Generated from archived content: news-april7.html