മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിലപാടുകൾക്കെതിരെ മുൻമുഖ്യമന്ത്രി എ.കെ.ആന്റണി തുറന്ന യുദ്ധത്തിനൊരുങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിലംപരിശാക്കിയവരെ കൂടെ നിർത്തി ഉമ്മൻചാണ്ടി അച്ചടക്കത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്നതിൽ കാര്യമില്ലെന്ന് ആന്റണി അഭിപ്രായപ്പെട്ടു. ഇന്ത്യാവിഷൻ ചാനലിന് നല്‌കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരോടും ആലോചിച്ചിട്ടാണ് മുരളീധരന് മന്ത്രിസ്ഥാനവും പത്‌മജയ്‌ക്ക് ലോക്‌സഭാ സീറ്റും നല്‌കിയത്. എന്നിട്ടും പഴി തനിക്കായിരുന്നുവെന്നും ആന്റണി പറഞ്ഞു.
മറുപുറംഃ- ഹേ, വിശ്വമാനവാ… താങ്കളിപ്പോൾ ഏതു വഞ്ചിയിലാണ് കാലുറപ്പിച്ചിരിക്കുന്നത്. ഉമ്മനെന്നാൽ തന്നെപ്പോലെ മുരളിയെ പേടിച്ചു കഴിയുന്ന ഉണ്ണാമനല്ല എന്നെങ്കിലും ഇപ്പോൾ മനസ്സിലായോ…. കോൺഗ്രസിൽ മുഖ്യനായാൽ തനിക്കുശേഷം പ്രളയം എന്ന സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കണം. ബാക്കി പിന്നെ കാണാം…. അല്ലാതെ മർമ്മവിദ്യക്കാരൻ പെണ്ണു കെട്ടിയപോലെ, എല്ലാം പൊല്ലാപ്പാണല്ലോ എന്നു കരുതി ഭരിക്കാനിരുന്നാൽ അച്ചിക്കും അമ്മായിക്കും വേണ്ട എന്ന ഗതിവരും.
Generated from archived content: news-apr26-04.html