കൂറുമാറുന്നവർക്ക്‌ 50 ലക്ഷം രൂപഃ മുരളീധരൻ

ഐ ഗ്രൂപ്പിൽ നിന്നും കൂറുമാറുന്ന എം.എൽ.എമാർക്ക്‌ 50 ലക്ഷം രൂപവരെ ഔദ്യോഗികപക്ഷം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്ന്‌ കെ.മുരളീധരൻ പറഞ്ഞു. സീനിയോറിറ്റി അനുസരിച്ച്‌ റേറ്റ്‌ കൂടും. പത്മജയെയും മറ്റു നേതാക്കളെയും താൻ ഒരുപോലെ തന്നെയാണ്‌ കാണുന്നതെന്നും മുരളീധരൻ പറഞ്ഞു.

മറുപുറംഃ കരുണാകരന്റെ മക്കൾ തന്നെ ഗ്രൂപ്പു മാറിയാൽ ചിലപ്പോൾ കോടികൾ കിട്ടിയേക്കാം. ഒരു സമയത്ത്‌ അപ്പനെ കാലുവാരിയ മുരളിക്ക്‌ ഇനിയും റേറ്റ്‌ ഉയരാൻ സാധ്യതയുണ്ട്‌. എല്ലാം ഒരു കച്ചോടമല്ലേ. ബിസിനസ്സിലെന്ത്‌ അപ്പനും മക്കളും. പത്മജയൊന്ന്‌ ആടിപ്പോയതിന്‌ കുറ്റം പറഞ്ഞിട്ടെന്ത്‌ കാര്യം. ഒരേ തൂവൽപക്ഷികൾ തന്നെ.

Generated from archived content: news-apr-15-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here