കേസ്‌ പിൻവലിക്കേണ്ട ഃ കെ.കരുണാകരൻ

പാമോലിൻ കേസ്‌ സർക്കാർ പിൻവലിക്കേണ്ടതില്ലെന്ന്‌ കെ.കരുണാകരൻ ആവശ്യപ്പെട്ടു. കേസിന്റെ കാര്യം കോടതിയാണ്‌ തീരുമാനിക്കേണ്ടതെന്നും കരുണാകരൻ സൂചിപ്പിച്ചു.

കേസ്‌ പിൻവലിക്കണമെന്നുളള ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന രാഷ്‌ട്രീയപ്രേരിതമാണോയെന്ന്‌ ചോദിച്ചപ്പോൾ എല്ലാവരും അതുതന്നെയാണ്‌ പറയുന്നതെന്നും താനും അതുതന്നെയാണ്‌ കരുതുന്നതെന്നും കരുണാകരൻ പറഞ്ഞു. കുറഞ്ഞ വിലയ്‌ക്ക്‌ പാമോലിൻ സംസ്ഥാനത്ത്‌ ലഭ്യമാക്കുക മാത്രമാണ്‌ താൻ ചെയ്തത്‌.

കെ.പി.സി.സി. സംഘടിപ്പിച്ച നഗരപാലിക സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കരുണാകരൻ.

മറുപുറംഃ – ഉമ്മൻ ചാണ്ടിയുടെ കളിയങ്ങ്‌ ഭരണങ്ങാനത്തു മതി. ഇത്‌ കരുണാകരനാ…. കളി കായംകുളം കൊച്ചുണ്ണിയോടോ…?

Generated from archived content: newa4_july4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here