തന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെ ജനാഭിപ്രായമുണ്ടെങ്കിലും എടുത്തുചാടി ഒന്നും ചെയ്യില്ലെന്നും ദേവസ്വം മന്ത്രി ജി. സുധാകരൻ പറഞ്ഞു. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളുടെ നല്ല നടപ്പിനുവേണ്ടിയാണ് ബോർഡുകൾ പ്രവർത്തിക്കേണ്ടത്. എല്ലാ ക്ഷേത്രങ്ങളിലേയും സ്വത്തിനെക്കുറിച്ച് ബോർഡുകൾ കണക്കെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മറുപുറം ഃ
വെറുതെ എടുത്തു ചാടിയാൽ താൻ വെറുമൊരു ‘കൊഞ്ഞാണ’നായി പോകുമെന്ന് മന്ത്രി സുധാകരന് കുറച്ചൊക്കെ മനസിലായിക്കാണും. വായിൽ കിടക്കുന്ന നാവിന്റെ ഗുണം കൊണ്ട് ഒടുവിലത്തെ കോടതികയറ്റവും വളരെ നന്നായി. ഡാഡിക്കും മമ്മിക്കുമൊപ്പം നടന്നു പോകുന്ന നേഴ്‌സറി കുട്ടിയുടെ വിനയത്തോടും അച്ചടക്കത്തോടും കൂടിയല്ലേ സുധാകരൻ കോടതിയിൽ നിന്നത്. നാലാളെ കാണുമ്പോൾ വെറുതെ വാപൊളിച്ചു ഒച്ചയെടുത്തിട്ട് കാര്യമില്ലെന്നും കൃത്യസമയത്ത് കടിക്കേണ്ടിടത്ത് കടിക്കുകയാണ് വേണ്ടതെന്നും മന്ത്രി മനസിലാക്കിയെന്ന് കരുതുന്നു. ഇനി നമുക്ക് വായ്‌പ്പയറ്റ് നിർത്താം. വി.എസിനെപ്പോലെ വാൾപ്പയറ്റ് തുടങ്ങാം…
Generated from archived content: new2_may25_07.html