പ്രധാനമന്ത്രി ആക്കാമെന്നു പറഞ്ഞാലും കോൺഗ്രസിലേക്കില്ലഃ കരുണാകരൻ

പ്രധാനമന്ത്രി ആക്കാമെന്ന്‌ പറഞ്ഞാൽ പോലും ഡി.ഐ.സിയിൽ ഉറച്ചു നില്‌ക്കുമെന്ന്‌ കെ.കരുണാകരൻ. എറണാകുളത്ത്‌ നടന്ന ഡി.ഐ.സി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.ഐ.സിയിൽ ഒരിക്കലും കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിക്കില്ല. കോൺഗ്രസിലേക്ക്‌​‍്‌ മടങ്ങുമെന്ന്‌ സംശയം ആർക്കും വേണ്ടെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ എന്തിന്‌ ഇന്ത്യൻ പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റാക്കാമെന്നു പറഞ്ഞാൽ പോലും കരുണാകർജി കൈപ്പത്തി ചിഹ്‌നത്തിൽ മത്സരിക്കില്ല. ഇത്‌ സാധനം വേറെയാണ്‌. കാക്ക മലർന്നു പറക്കുമെന്നോ കോഴിക്കു മുല വരുമെന്നോ ടിയാന്‌ ഒരു വിശ്വാസവുമില്ല. പക്ഷെ പരുന്ത്‌ കോഴിക്കുഞ്ഞിനെ റാഞ്ചുമെന്നുളളത്‌ ഉറപ്പാണ്‌. അതുകൊണ്ട്‌ കേരള മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്ന്‌ പറഞ്ഞു നോക്കൂ.. കൈപ്പത്തിയിൽ കാരണവർ തലയും കുത്തി വീഴുന്നത്‌ കാണാം. ഇനി മകന്‌ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനമോ, മകൾക്ക്‌ മുന്തിയ വകുപ്പോ കൊടുത്താൽ കരുണാകർജി കാൽപ്പത്തി ചിഹ്‌നത്തിൽ പോലും മത്സരിക്കും….അത്രയ്‌ക്ക്‌ ആത്മാർത്ഥത കൂടുതലാണ്‌… ഓൺലി മക്കളോട്‌…

Generated from archived content: new2_mar21_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here