പകർച്ച പനിയും മറ്റു മഴക്കാല രോഗങ്ങളും വ്യാപകമായിട്ടും താൻ ആശുപത്രികൾ സന്ദർശിക്കാത്തത് സ്വന്തം ആരോഗ്യത്തെ കരുതിയാണെന്ന് ആരോഗ്യമന്ത്രി പി.ശങ്കരൻ പറഞ്ഞു. ഡെങ്കിപ്പനിയെ കുറിച്ച് നിയമസഭയിൽ നടന്ന പ്രത്യേക ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി ശങ്കരൻ.
മറുപുറംഃ – ഇതുപോലൊരു മന്ത്രി കേരളത്തിൽ ഉണ്ടായിട്ടേയില്ല…. സ്വയം കളിയാക്കി കയ്യടി നേടുന്ന ചില തമാശ സിനിമാ കഥാപാത്രങ്ങളെപ്പോലെയാണ് ടിയാൻ. ആരോപണം പ്രതിപക്ഷം ആരോപിക്കണമെന്നില്ല. പുളളിക്കാരൻ തന്നെ സ്വയം ചെയ്‌തോളും. പി.ശങ്കരൻ എന്ന പേരിലെ ഇനിഷ്യലിന് പുതിയ വ്യാഖ്യാനവുമായി വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഇറങ്ങിയിട്ടുണ്ട്. കടിക്കുന്ന ഒരുതരം ഈച്ചയുടെ പേരുമായി ബന്ധപ്പെട്ടാണിത്. പക്ഷേ ആള് വളരെ നിഷ്‌ക്കളങ്കനാണ് കേട്ടോ….ചിലപ്പോൾ “പൊട്ടനെ”പ്പോലെ പെരുമാറിക്കളയും.
Generated from archived content: new2_july11.html
Click this button or press Ctrl+G to toggle between Malayalam and English