തിരഞ്ഞെടുപ്പ്‌ നേട്ടത്തിനായി നികുതിപ്പണം ഉപയോഗിക്കരുത്‌ഃ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ

തിരഞ്ഞെടുപ്പ്‌ നേട്ടങ്ങൾക്കായി നികുതിപ്പണം ഉപയോഗിക്കുന്നത്‌ ശരിയല്ലെന്ന്‌ മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മീഷണർ ടി.എസ്‌. കൃഷമൂർത്തി അഭിപ്രായപ്പെട്ടു. ലോകസഭ തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ എൻ.ഡി.എ ഗവൺമെന്റ്‌ പത്രങ്ങളിലും ടെലിവിഷനിലും നടത്തുന്ന പരസ്യങ്ങൾ പെരുമാറ്റച്ചട്ടത്തിന്‌ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 250 കോടിരൂപയുടെ പരസ്യങ്ങളാണ്‌ എൻ.ഡി.എ ഗവൺമെന്റ്‌ ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ചത്‌.

മറുപുറംഃ-അന്തിവരെയും വെളളം കോരിയിട്ട്‌ കുടം ഉടയ്‌ക്കണമെന്നാണോ കമ്മീഷണറേ താങ്കൾ പറയുന്നത്‌. മുഴുവനും നികുതിപ്പണമെന്നു പറയരുത്‌. കുറച്ചൊക്കെ കാർഗിൽ ശവപ്പെട്ടി കച്ചവടത്തിൽനിന്നും ‘തെഹൽക്ക’ വെളിപ്പെടുത്തിയ വഴിയിൽ നിന്നുമൊക്കെയാകും….

പറയാനാണെങ്കിൽ പ്രധാന ഭരണനേട്ടം അധികാരത്തിൽ കയറാൻ വേണ്ടി കൂകിനടന്ന രാമക്ഷേത്രനിർമ്മാണം നടക്കാത്തതുതന്നെ. ദേ….ഇപ്പോഴും വാജ്‌പേയ്‌ പറയുന്നു ക്ഷേത്രം പണിയുമെന്ന്‌. അതിനും കൊടുക്കുന്നുണ്ട്‌ പരസ്യം. എന്തേയ്‌?

Generated from archived content: new2_feb9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here