പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൻ.സി.പി എൽ.ഡി.എഫിന് വോട്ടു ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിനോടുള്ള സ്നേഹം കൊണ്ടോ യു.ഡി.എഫിനോടുള്ള വിരോധം കൊണ്ടോ അല്ല, പരിയാരം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം എൻ.സി.പിയോട് കാട്ടുന്ന നടപടിയിൽ പ്രതിഷേധിച്ചതാണ് ഈ തീരുമാനമെന്നും മുരളീധരൻ പറഞ്ഞു.
മറുപുറം ഃ ചെമ്മീൻ ചാടിയാൽ കരയോളം പിന്നേം ചാടിയാൽ ചട്ടിയോളം… അല്ലാതെ പിന്നെ എന്തു പറയാൻ… ഏതായാലും ഈ മനുഷ്യന്റെ ശബ്ദം ഇങ്ങനെയെങ്കിലും കേട്ടല്ലോ… നിയമസഭയിലുള്ള നമ്മുടെ ഒരാൾ യു.ഡി.എഫ് എന്തു ചെയ്താലും അതും പൊക്കിപിടിച്ചു നടക്കുകയാണ്. ഇനിയെന്ത് പരിയാരം. പിന്നെ കോൺഗ്രസുകാർ അച്ഛനെയും പുത്രനെയും പരിശുദ്ധാത്മാക്കളായി കാണണമെന്നു പറഞ്ഞാൽ ഇത്തിരി വിഷമമാണ്. അച്ഛന് പുത്രന്റെ സ്വഭാവം കൃത്യമായി മനസിലായിട്ടില്ലെങ്കിലും നാട്ടിലെ കോൺഗ്രസുകാർക്കത് കൃത്യമായറിയാം… കേറിക്കിടക്കാൻ സ്വന്തമായൊരിടം ഇല്ലാത്തവന് അന്യന്റെ തൊഴുത്തെങ്കിലും കിട്ടിയത് ഭാഗ്യം.
Generated from archived content: new1_sept21_07.html