മണിശങ്കറിനെതിരെ ഹൈക്കമാന്റിൽ പരാതി

കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്കെതിരെ ആലപ്പുഴ ഡി.സി.സി ഹൈക്കമാന്റിൽ പരാതി നൽകും. കോൺഗ്രസ്‌ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമ്പോൾ അതതു ജില്ലകളിലെ കോൺഗ്രസ്‌ നേതൃത്വത്തെ വിവരം ധരിപ്പിക്കണം എന്ന കീഴ്‌വഴക്കം ലംഘിച്ചു എന്നാണ്‌ പരാതി. വെള്ളാപ്പള്ളി നടേശന്റെ സപ്തതിയാഘോഷം ഉദ്‌ഘാടനം ചെയ്യാൻ മണിശങ്കർ ഇന്ന്‌ കണിച്ചുകുളങ്ങരയിൽ എത്തും. ഇക്കാര്യം നേതൃത്വത്തെ മന്ത്രി അറിയിച്ചിട്ടില്ല. മണിശങ്കർ ഈ ചടങ്ങിൽ പങ്കെടുക്കരുതെന്ന പ്രമേയം കോൺഗ്രസ്‌ ജില്ല പഠനക്യാമ്പ്‌ പാസാക്കിയെന്നും പ്രചരണമുണ്ട്‌.

മറുപുറം ഃ വെറുതെയെന്തിനാണ്‌ ആലപ്പുഴയില കോൺഗ്രസുകാരെ നിങ്ങൾ ചൊറിഞ്ഞണത്തിൽ കയറിപ്പിടിക്കുന്നത്‌. ഈ വെള്ളാപ്പിള്ളി തന്നെയല്ലേ കുറച്ചുനാൾ മുമ്പ്‌ നമ്മുടെ ഹൈക്കമാന്റ്‌ മാഡത്തിനെ സന്ദർശിച്ച്‌ പടവും പിടിച്ച്‌ പിന്നെ നാട്ടിലെ കോൺഗ്രസുകാരെ നാലുചീത്തയും വിളിച്ച്‌ കേമനായി വന്നത്‌. നടേശൻ മുതലാളി ഒന്നു ആഞ്ഞു പിടിച്ചിരുന്നെങ്കിൽ മണിശങ്കരനല്ല സാക്ഷാൽ മാഡം തന്നെ കണിച്ചുകുളങ്ങരയിൽ ലാന്റ്‌ ചെയ്തേനെ. വി.എം സുധീരനെപ്പോലുള്ള കൃമികീടങ്ങൾ പുളച്ചാൽ വെള്ളാപ്പള്ളി എന്ന ചന്ദ്രതാരത്തിന്റെ പൊലിമ മങ്ങുമോ.. എന്ന ചിന്തയ്‌ക്കുമപ്പുറം എങ്ങിനെവീണാലും നാലുകാലിലാണ്‌ നമ്മുടെ മുതലാളി…. ചൊറിഞ്ഞണമാണ്‌ തൊടുന്നത്‌ സൂക്ഷിച്ചുവേണം.

Generated from archived content: new1_sept15_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here