സി.പി.എം പ്രവർത്തനസ്വാതന്ത്ര്യം നല്‌കിയാൽ കണ്ണൂരിൽ യുഡിഎഫ്‌ വിജയിക്കുംഃ ചെന്നിത്തല

യുഡിഎഫ്‌ പ്രവർത്തകർക്ക്‌ സി.പി.എം പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കാതിരിക്കുകയാണെങ്കിൽ കണ്ണൂർ ജില്ലയിലെ ഭൂരിപക്ഷം അസംബ്ലി സീറ്റുകളിലും യുഡിഎഫ്‌ ജയിക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല. മലപ്പട്ടത്ത്‌ നടന്ന പൗരാവകാശ സംരക്ഷണസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മറുപുറംഃ പറഞ്ഞത്‌ കൈയ്യടി കിട്ടേണ്ട സാധനം തന്നെ. പക്ഷെ, തിരുവനന്തപുരത്ത്‌ എന്ത്‌ പ്രവർത്തനസ്വാതന്ത്ര്യമില്ലാഞ്ഞിട്ടാണാവോ ശിവകുമാർസാർ പൊട്ടിപ്പാളീസായത്‌. താമരക്കാർ തമ്മിൽ തല്ല്‌ കൂടിയതുകൊണ്ട്‌ ചില്ലറ വോട്ട്‌ പെട്ടിയിൽ വീണു. അതുമില്ലാതിരുന്നെങ്കിൽ സ്വാതന്ത്ര്യം പോയിട്ട്‌, പ്രവർത്തനം തന്നെ നിർത്താമായിരുന്നു. വെടി വെച്ചോളൂ… പക്ഷെ കണ്ണുമടച്ച്‌ ആകരുത്‌… ഒരു ലക്ഷ്യമൊക്കെ വേണം.

Generated from archived content: new1_nov26_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here