വിജിലൻസ് വകുപ്പിന്റെ ചുമതല ആഭ്യന്തരവകുപ്പുമന്ത്രി കൊടിയേരി ബാലകൃഷ്‌ണന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ കൈമാറി. സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് വിരുദ്ധമായി വകുപ്പു വിഭജനത്തിൽ വിജിലൻസ് നേരത്തെ വി.എസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടൊപ്പം ഇമിഗ്രേഷൻ വകുപ്പും കൊടിയേരിക്ക് കൈമാറിയിട്ടുണ്ട്.
മറുപുറംഃ തല്ലുകൊളളാൻ ചെണ്ടയും കാശു വാങ്ങാൻ മാരാരും. പറഞ്ഞുപറഞ്ഞ് പാടത്ത് തൂക്കിയ നോക്കുകുത്തിയായി നമ്മുടെ വി.എസ്.സഖാവ്. ഇനിയിപ്പോ സെക്രട്ടറിയേറ്റിന്റെ മുറ്റമടിച്ചിട്ടുണ്ടോ, സഭാവളപ്പിലെ പ്രതിമകൾക്കുമേൽ കാക്ക കാഷ്‌ഠിച്ചിട്ടുണ്ടോ എന്നൊക്കെ നോക്കി ഭരണകാലം കഴിക്കാം… ഏതായാലും പാർട്ടി സെക്രട്ടറിയേറ്റിനും ഗവൺമെന്റിനും ഇടയ്‌ക്ക് ഏതാണ്ടൊരു സമവായ കമ്മറ്റി വരുന്നുണ്ടെന്നും കേട്ടു. നല്ലത് ലോകം അവസാനിക്കാറാകുമ്പോൾ തീമഴ പെയ്യുകയും കാക്ക മലർന്നു പറക്കുകയും ചെയ്യും.
പാർട്ടിയിലൊരു പ്രശ്‌നവുമില്ലെന്ന് ഇനിയെങ്കിലും സഖാക്കൾ പറയരുത്…. പറഞ്ഞാൽ ഈ പാർട്ടി ഡി.ഐ.സി കണക്കാകുമേ…
Generated from archived content: new1_june1_06.html