മാറാട് പുനരധിവാസം എപ്പോൾ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും അതിൽ മറ്റൊരു ശക്തിക്കും ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി എ.കെ.ആന്റണി വ്യക്തമാക്കി. മാറാട് മുസ്ലീംപളളി പൊളിച്ചു മാറ്റണമെന്നും അവിടെ പുനരധിവാസം അനുവദിക്കുകയുമില്ലെന്നുമുളള വി.എച്ച്.പി ജനറൽ സെക്രട്ടറി പ്രവീൺ തൊഗാഡിയയുടെ പ്രസ്താവനയെ സംബന്ധിച്ചുളള വി.എസ്.അച്യുതാനന്ദന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടി തൃപ്‌തികരമല്ലെന്നു പ്രഖ്യാപിച്ച് “കുട്ടിതൊഗാഡിയ” രാജി വയ്‌ക്കണമെന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.
മറുപുറംഃ- മാറാട് പുനരധിവാസം നാളെ…….നാളെ…….നീളെ….നീളെ………..മുഖ്യമന്ത്രിയുടെ ശക്‌തമായ നിലപാടുകൾ ഇനിയുമുണ്ടാകും. വേണമെങ്കിൽ അടുത്ത നിമിഷംതന്നെ പുനരധിവാസം നടത്തും എന്നുവരെ പറയും. കൂട്ടത്തിൽ കുളളനെ നമ്പരുതെന്ന് പ്രതിപക്ഷവും ഭരണപക്ഷത്തെ ഒരുകൂട്ടരും മനസ്സിലാക്കണം. ആന്റണി കളി പഠിച്ചു കഴിഞ്ഞു.
Generated from archived content: new1_july11.html