സ്വകാര്യ മാനേജ്‌മെന്റുകൾ ധാർമ്മികത കാട്ടണം ഃ മന്ത്രി ബേബി

സാമൂഹ്യനീതി നടപ്പിലാക്കാതെ സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകൾക്ക്‌ കേരളത്തിൽ സ്വൈര്യവിഹാരം നടത്താനാകില്ലെന്ന്‌ മന്ത്രി എം.എ.ബേബി പറഞ്ഞു. കാലടിയിൽ ഡി.വൈ.എഫ്‌.ഐ. സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ബേബി. മാനേജ്‌മെന്റുകൾ ധാർമ്മികമായ നിലപാടെടുക്കണമെന്നും 50-50 സീറ്റനുപാതം നടപ്പാക്കുകയും സംവരണ തത്വം പാലിക്കുകയും വേണമെന്നും ബേബി ആവശ്യപ്പെട്ടു.

മറുപുറം ഃ ഇനി മാനേജ്‌മെന്റുകളിൽ നിന്നും ധാർമ്മികത പ്രതീക്ഷിച്ചിട്ടു കാര്യമില്ല ബേബിസാറേ; വേണമെങ്കിൽ കുറച്ച്‌ ധർമ്മം പ്രതീക്ഷിക്കാം…. ഒരു ചട്ടിയുമായി അവരുടെ പടിയിൽ പോയി നിന്നാൽ മതി…. ഒന്നോ രണ്ടോ സീറ്റ്‌ വെറുതെ തരുമായിരിക്കും. വെറുതെ വാളെടുത്ത്‌ അതു ചെയ്യും ഇതു ചെയ്യും എന്ന്‌ പറഞ്ഞതുകൊണ്ടാവില്ല, കൃത്യമായി ചെക്ക്‌ വെച്ച്‌ കളിക്കണം. അതും രാജാവിനെ തന്നെ വെട്ടിവീഴ്‌ത്തി….. കണ്ടില്ലേ മാനേജുമെന്റുകൾ പുല്ലുപോലെ കോടതി കയറി കാര്യം നേടിയത്‌…. പിന്നെ പഴയതുപോലെ സമരം ചെയ്‌ത്‌ തെരുവ്‌ ചോരക്കളമാക്കാൻ മക്കളെയൊന്നും മാതാപിതാക്കൾ വിടുന്നില്ല കെട്ടോ…

Generated from archived content: new1_feb26_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here