പെരിയാർ വിഷമയമല്ലെന്നും, നദിയിലെ ചെളിവെള്ളം ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഒരാഴ്‌ചയ്‌ക്കകം പെരിയാറിലെ ജലം തെളിയും എന്നുമാണ് ബോർഡിന്റെ വിശദീകരണം.
മറുപുറം ഃ ചെറുക്കന്റെ സ്വഭാവമെന്താ എന്ന ചോദ്യത്തിന് ഇടയ്‌ക്കിടെ ഉള്ളി തിന്നും എന്ന് ഉത്തരം പറഞ്ഞതുപോലെയാണിവിടെ. പിന്നെ വെള്ളമടിക്കുമ്പോൾ മാത്രം ഉള്ളി തിന്നുകയുള്ളൂവെന്നും അത് കഞ്ചാവ് കിട്ടാത്തതുകൊണ്ടു മാത്രമാണെന്നും ബാക്കി ഉത്തരം. ചെറുക്കൻ ക്ലീൻ തന്നെ. ഇപ്പോൾ പെരിയാറിലേക്ക് കാലൊന്നെടുത്ത് വച്ചാൽ മതി ചൊറിച്ചിൽ തുടങ്ങാൻ. മഞ്ഞപ്പിത്തത്തിന്റെ അണുക്കളുടെ അളവ് എണ്ണിനോക്കാൻ പറ്റുന്നില്ലെന്ന് ചില റിപ്പോർട്ടുകൾ. ഹോമിയോ മരുന്ന്, കൊടുക്കുന്നതുപോലെ രാവിലെയും ഉച്ചക്കും വൈകിട്ടും ഓരോ ലിറ്റർ പെരിയാർ സ്‌പെഷൽ വെള്ളം ഈ മലിനീകരണ നിയന്ത്രണബോർഡ് മെമ്പർമാരുടെ അണ്ണാക്കിലേയ്‌ക്ക് ഒഴിച്ചുകൊടുക്കണം. ശുദ്ധമായ ആ അമൃതപാനീയം ചെന്ന് അവരുടെ ആരോഗ്യമൊന്നു കൊഴുക്കട്ടെ…
Generated from archived content: new1_feb13_07.html