പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി എ.കെ.ആന്റണി സോണിയാഗാന്ധിക്ക് ഫാക്‌സ് സന്ദേശം അയച്ചു. ജനങ്ങളാണ് അംഗീകാരം നല്‌കിയതെന്നും അതിനാൽ ജനവിധി മാനിച്ച് പ്രധാനമന്ത്രിപദം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറുപുറംഃ- മുഖ്യമന്ത്രി സാറേ….സാറേ….സാമ്പാറേ….എന്തിനാണു ഹേ…ആദർശധീരാ ഇങ്ങനെയൊരു അഭ്യാസം….എന്തൊരു നിയമവും നീതിയുമാണ് ഈ പറയുന്നത്….നമ്മുടെ ഭരണവും തമ്മിൽതല്ലുമൊക്കെയായി കേരളത്തിൽ ഇരുപതിൽ പത്തൊൻപതും കടലിലേക്ക് ഒഴുകിയില്ലേ….ആദ്യം മാന്യമായി രാജിവെച്ച് ഒഴിയൂ…എന്നിട്ടാകാം സോണിയയ്‌ക്ക് ഫാക്‌സ്.
Generated from archived content: nes_may19.html
Click this button or press Ctrl+G to toggle between Malayalam and English