എസ്‌.എൻ.ഡി.പി-എൻ.എസ്‌.എസ്‌ കൂട്ടായ്‌മ സമൂഹനന്മയ്‌ക്ക്‌ ഃ ഉമ്മൻ ചാണ്ടി

എസ്‌.എൻ.ഡി.പി-എൻ.എസ്‌.എസ്‌ കൂട്ടായ്‌മ സമൂഹനന്മയ്‌ക്ക്‌ വേണ്ടിയായാൽ ആർക്കെങ്കിലും എതിർപ്പുണ്ടോയെന്ന്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സമൂഹനന്മയ്‌ക്കായി എല്ലാവരും ഒരുമിച്ച്‌ പ്രവർത്തിക്കുകയാണ്‌ വേണ്ടത്‌. ഇതേക്കുറിച്ചുളള കെ.കരുണാകരന്റെ പ്രസ്താവനയെക്കുറിച്ച്‌ അദ്ദേഹത്തോട്‌ തന്നെ ചോദിക്കണമെന്നും അദ്ദേഹത്തോളം പരിചയസമ്പന്നത തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌.എൻ.ഡി.പി – എൻ.എസ്‌.എസ്‌ സഹകരണം ആരെയെങ്കിലും ആക്ഷേപിക്കാനാണെന്ന്‌ തനിക്ക്‌ തോന്നുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മറുപുറംഃ നമ്മുടെ മുഖ്യൻ ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്‌. ലോകം മുഴുവൻ നന്നാക്കുവാൻ ഈഴവർക്കും നായർക്കും വേണ്ടി മാത്രം പണിയെടുക്കുകയും, ആ പേരിൽ കുറെ സ്ഥാപനങ്ങൾ നടത്തി കാശു വാരുകയും ചെയ്യുന്നവർ മഹാന്മാർ തന്നെ. പൊന്നു മുഖ്യാ, ജാതി പറഞ്ഞുകൊണ്ടുളള സമൂഹനന്മ ഞങ്ങൾക്ക്‌ വേണ്ട. പിന്നെ പളളിയെയും പട്ടക്കാരെയും സോപ്പിട്ടു വളർന്ന രാഷ്‌ട്രീയക്കാർക്ക്‌, നിലനില്പിനുവേണ്ടി ഇതല്ല ഇതിനപ്പുറവും പറയാം… മലയാളിയുടെ ഗതികേട്‌. അടുത്ത തിരഞ്ഞെടുപ്പിൽ വെളളാപ്പളളിക്കും പണിക്കർക്കും വേണ്ട സീറ്റു കൊടുക്കാൻ മറക്കരുതേ മുഖ്യാ…..

Generated from archived content: nes1_jan13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here