കൊടുക്കാനുളളത്‌ കൊടുത്താൽ പ്രശ്‌നം തീരും ഃ വയലാർ രവി

കൊടുക്കാനുളളത്‌ കൊടുത്താൽ തീരാവുന്ന പ്രശ്‌നങ്ങളെ കോൺഗ്രസിൽ ഉളളുവെന്ന്‌ വയലാർ രവി എം.പി പറഞ്ഞു. ഇപ്പോഴത്തെ ഗ്രൂപ്പു തർക്കങ്ങൾ ആശയപരമല്ല. ആർക്കെങ്കിലും ചെയർമാൻ സ്ഥാനം ലഭിക്കാത്തതിന്റെ പേരിലാണ്‌ അഭിപ്രായവ്യത്യാസമെങ്കിൽ അതൊക്കെ കൊടുക്കാൻ താൻ മുഖ്യമന്ത്രിയോട്‌ പറയാമെന്നും വയലാർ രവി പറഞ്ഞു.

മറുപുറംഃ എല്ലാവരും കൂടി അപ്പനേം മക്കളേം അടിച്ചുക്കൂട്ടി മൂലയ്‌ക്ക്‌ ഇട്ടതിനുശേഷം എന്തിനാ വയലാർ രവി ഇങ്ങനെ പറയുന്നത്‌. അവരെന്താ മൂന്നാംകുടിയിൽ പിറന്നതോ? ഒരുതരം ചന്തപ്പിളേളരുടെ സ്വഭാവമുണ്ടെങ്കിലും അവരെ തെണ്ടിപ്പിളേളരുടെ പോലെ കരുതരുതായിരുന്നു. എന്തെങ്കിലും കൊടുത്താൽ ശല്യങ്ങൾ ഒതുങ്ങിക്കൊളളുമെന്നാണോ താങ്കൾ ഉദ്ദേശിച്ചത്‌…. ആന മെലിഞ്ഞാലും തൊഴുത്തേൽ കെട്ടത്തില്ല… ചില്ലറ കൊടുത്ത്‌ ഒതുക്കാമെന്ന്‌ കരുതല്ലേ…. ഇത്‌ ആള്‌ വേറെയാ….

Generated from archived content: nes1_feb19.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here