അതിസുന്ദരിയായ ഷീലയെ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിൽ തളളയായി അഭിനയിപ്പിച്ചത് തെറ്റായിപ്പോയെന്ന് കമലാസുരയ്യ. തന്റെ ‘അവസാനത്തെ അതിഥി’ എന്ന കഥ സിനിമയാക്കുന്നുണ്ടെങ്കിൽ സുന്ദരിയായ ഷീലയെക്കൊണ്ട് പ്രധാനവേഷം ചെയ്യിക്കണമെന്നും സുരയ്യ ആവശ്യപ്പെട്ടു.
മലയാളിയായ രാജീവ് സംവിധാനം ചെയ്യുന്ന ഒരു വിദേശസിനിമയിലേക്ക് അഭിനയിക്കാനും കമലാസുരയ്യയ്‌ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ അമ്മയായോ വൃദ്ധയായോ അഭിനയിക്കാൻ താത്‌പര്യമില്ല എന്ന നിലപാടിലാണ് സുരയ്യ.
താൻ സുന്ദരിയാണെന്നും മുഖസൗന്ദര്യം വർദ്ധിച്ചിട്ടെയുളളൂവെന്നും സുരയ്യ പറഞ്ഞു. ഇടയ്‌ക്ക് കാലിന് അസുഖം വന്നതൊഴിച്ചാൽ വൃദ്ധയായതിന് തെളിവൊന്നുമില്ല. സിദ്ധവൈദ്യത്തിന്റെ ഫലമായി കാലിലെ വേദന ശമിച്ചു. ആദ്യം മരുന്നു കഴിച്ചപ്പോൾ മുഴുവനും ഛർദ്ദിച്ചു. ആരോ കൈവിഷം നല്‌കിയിട്ടുണ്ടെന്നാണ് സിദ്ധവൈദ്യൻ പറഞ്ഞത്. ഛർദ്ദിയിലൂടെ അതെല്ലാം പോയി കൂടുതൽ ശുദ്ധയായി. സുരയ്യ പറഞ്ഞു.
മറുപുറംഃ- കൈവിഷം തന്നത് ചിലപ്പോൾ ഭാവനയോ, നവ്യാനായരോ ആയിരിക്കും. സുരയ്യാഉമ്മൂമ്മയുടെ സൗന്ദര്യം കണ്ട് ഇവരൊക്കെ പേടിച്ചിരിക്കുകയാണ്. ഉമ്മൂമ്മ സിനിമയിലോട്ടിറങ്ങിയാൽ ഇവരുടെ മേൽവിലാസം പിന്നെ ഭജനമഠത്തിലായിരിക്കും.
പ്രായമാകുമ്പോൾ പിളേളരുടെ പോലെയാകും എന്നു കേട്ടിട്ടുണ്ട്. പോയി പോയി പെറ്റുവീണ കുഞ്ഞിന്റെ രൂപത്തിലാകാതിരുന്നാൽ നന്ന്. ഷീലച്ചേച്ചിയെ വെറുതെവിട്….അവര് പത്തുകാശ് സമ്പാദിച്ചോട്ടെ. പിന്നെ ഇങ്ങനെ വായപോയ വാക്കത്തിപോലെയായാൽ ഒടുവിൽ ചന്തപ്പിളേളര് വരെ കോക്കിരി കാട്ടും…
Generated from archived content: jan9_news1.html