തന്നെ സി.ഐ.എ. ചാരനെന്ന് വിശേഷിപ്പിച്ച് ‘പാഠം’ മാസികയിൽ പ്രസിദ്ധീകരിച്ച ‘ഏഡിബിയും വീരപ്പനും തോമസ് ഐസക്കും’ എന്ന ലേഖനം അപകീർത്തികരമാണെന്ന് ആരോപിച്ച് തോമസ് ഐസക്ക് പത്തുലക്ഷം രൂപ നഷ്‌ടപരിഹാരത്തിന് എറണാകുളം സബ്‌കോടതിയിൽ കേസ് ഫയൽ ചെയ്‌തു. ലേഖനമെഴുതിയ എസ്.എൻ.കോളേജ് ലക്‌ചർ എസ്.സുധീഷ്, പാഠം പത്രാധിപർ എം.എൻ.വിജയൻ, ലേഖനം പുനഃപ്രസിദ്ധീകരിച്ച മാതൃഭൂമി, മലയാളമനോരമ എഡിറ്റർമാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്.
മറുപുറംഃ- എന്താ ഐസക്ക് ബുദ്ധിജീവി… ഇനി കമ്യൂണിസം കേടതിവരാന്തയിലൂടെ എന്നാണോ പുതിയ കണ്ടെത്തൻ. ഇതേതാണ്ട് ഒന്നാം ക്ലാസിലെ പിളേളര് തല്ലുപിടിക്കുമ്പം ‘അമ്മച്ചീനോട് പറയും’ എന്നതുപോലെയായല്ലോ. നല്ല തല്ലിനും കുത്തിനും മാത്രം പോരെ നമുക്കീ കോടതി….ആശയപരമായ സംഘട്ടനത്തിനിടയിലെ കുത്തുവാക്കുകൾക്ക് കോടതികയറാൻ തുടങ്ങിയാൽ നമുക്ക് ‘വിപ്ലവം’ സംഘടിപ്പിക്കാൻ നേരമുണ്ടാകില്ല കേട്ടോ…അവന്മാര് പറഞ്ഞതുപോലെ നാല് നല്ല ചൂടൻ വർത്തമാനങ്ങൾ നമ്മുടെ കടലാസിലൂടെ പറഞ്ഞുകൂടേ ഐസക്കേ….കേരളത്തിലെ സാഹിത്യനായകന്മാരുടെയത്രേം തരംതാഴുന്നത് ശരിയല്ല….വെറുതെ ബുദ്ധിജീവികളുടെ വിലകളയല്ലേ ഐസക്കേ….
Generated from archived content: jan8_news2.html
Click this button or press Ctrl+G to toggle between Malayalam and English