മന്ത്രിസഭായോഗം നേരത്തെ അംഗീകരിച്ച 75 ബി.എഡ് കോളേജുകൾക്കുപുറമെ 21 കോളേജുകൾക്കുകൂടി അനുമതി നല്‌കിയ വിദ്യാഭ്യാസവകുപ്പിന്റെ നടപടി മന്ത്രിസഭായോഗം തളളി. ഹൈക്കോടതി നിർദ്ദേശത്തിനു വിരുദ്ധമായി വിദ്യാഭ്യാസവകുപ്പെടുത്ത തീരുമാനം മന്ത്രിസഭായോഗത്തിൽ കടുത്ത എതിർപ്പിനു വഴിവച്ചു. കൊല്ലത്ത് ഒരു കുടുംബത്തിനുതന്നെ മൂന്ന് കോളേജുകളാണ് അനുവദിച്ചിരുന്നത്. എറണാകുളത്ത് ഒരാൾക്ക് മൂന്നു കോളേജുകൾ നടത്താനും അനുമതി നല്‌കിയിരുന്നു.
വിദഗ്‌ദ്ധ സമിതി തിരഞ്ഞെടുത്ത 75 കോളേജുകളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറുപുറംഃ- നാലകത്ത് സൂപ്പി ഭരിക്കും വിദ്യാഭ്യാസവകുപ്പ് ഇത്തിരി വിട്ടുവീഴ്‌ച നടത്തിയതിനാണോ ഇത്ര പൊല്ലാപ്പ്. പോറ്റാൻ പറ്റുമെങ്കിൽ എത്ര വേണമെങ്കിലും കെട്ടാമെന്ന് പടച്ചതമ്പുരാൻ പറഞ്ഞിട്ടുണ്ട്. അങ്ങിനെയെങ്കിൽ ശേഷിയുളളവന് എത്ര ബി.എഡ് കോളേജ് വേണമെങ്കിലും നടത്താം…. ഇതൊക്കെ ഗതിപിടിക്കാത്ത മുഖ്യമന്ത്രിക്കും തമ്മിൽ തല്ലുന്ന യു.ഡി.എഫ് മന്ത്രിമാർക്കും അറിയാമോ…സൂപ്പിക്ക് ഇത്തിരി ബുദ്ധി കൂടിപ്പോയത് സൂപ്പിയുടെ കുഴപ്പം കൊണ്ടല്ലല്ലോ…ദൈവമേ…
Generated from archived content: jan8_news1.html