സീരിയൽ നായികമാർ ശീലാവതികളാകരുത്‌ഃ കമല സുരയ്യ

നമുക്കുവേണ്ട നായികമാർ ശീലാവതിയെപ്പോലുളള കഥാപാത്രങ്ങളല്ലെന്ന്‌ കമല സുരയ്യ. ചതിക്കപ്പെടാൻ മോഹിച്ചു നടക്കുന്നവരാണ്‌ സീരിയലിലെ നായികമാർ. ഈ ശീലാവതിരോഗം സീരിയൽ നായികമാരിൽ പടർന്നു പിടിക്കുകയാണ്‌.

മോഹൻലാലിനെപ്പോലുളള നടന്മാർ കൊച്ചുപെൺകുട്ടികളോടൊപ്പം ആടിപ്പാടുന്നത്‌ ശരിയല്ലയെന്നും സ്വന്തം കാലിൽ നില്‌ക്കുവാൻ പെൺകുട്ടികൾ പ്രാപ്തരാകണമെന്നും സുരയ്യ പറഞ്ഞു.

വനിതാകമ്മീഷൻ കൊച്ചിയിൽ സംഘടിപ്പിച്ച “സ്ര്തീവിഷയ സീരിയലുകളും സമൂഹവും” എന്ന ചർച്ച ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സുരയ്യ.

മറുപുറംഃ- പ്രായം ഇതൊക്കെയായിട്ടും മൈലാഞ്ചിയും ലിപ്‌സ്‌റ്റിക്കും കുപ്പിവളയും അണിഞ്ഞ്‌ മൊഞ്ചത്തിയായി സിനിമയിലൊക്കെ അഭിനയിക്കാൻ പോകുകയാണെങ്കിലും ഈയമ്മ പറഞ്ഞത്‌ കറക്‌ട്‌.

ഇവിടന്നു നോക്കുമ്പോൾ അക്കരപ്പച്ച. അവിടന്നു നോക്കുമ്പോൾ ഇക്കരപ്പച്ച…പ്രിയ കവയത്രീ ആ പിളേളര്‌ കഞ്ഞിക്കുടിച്ച്‌ ജീവിച്ചോട്ടെ… ഇതിലും വലിയ വേഷം കെട്ടലുകൾ എത്രയോ നമ്മുടെ നാട്ടിൽ നടക്കുന്നു. എല്ലാം പോകട്ടെ, സീരിയലിന്റെ കഥ പറയാനെങ്കിലും പെണ്ണുങ്ങൾ കൂടിയിരുന്ന്‌ നാട്ടുവർത്തമാനം പറയുന്നുണ്ടല്ലോ…അവർക്ക്‌ ഹോളിവുഡിലെ കഥയൊന്നും പറഞ്ഞ്‌ രസിക്കാനാവില്ലല്ലോ.

Generated from archived content: jan30_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here