നിയമസഭാവിശേഷങ്ങൾ

* സി.പി.എമ്മിൽ ആശയസമരമല്ല മറിച്ച്‌ ആമാശയസമരമാണ്‌ നടക്കുന്നത്‌ഃ പ്രതാപവർമ്മ തമ്പാൻ (കോൺ.ഐ)

* കോൺഗ്രസ്‌ ഗ്രൂപ്പിസം വരട്ടുചൊറിയെങ്കിൽ സി.പി.എമ്മിൽ എയ്‌ഡ്‌സും ക്യാൻസറും ഃ കെ.ബാബു (കോൺ.ഐ)

* കേരളത്തിനർഹമായ വെളളം തമിഴ്‌നാട്‌ ചോർത്തുന്നില്ലഃ മന്ത്രി ജേക്കബ്‌

* ഊതിക്കാച്ചിയ തങ്കംപോലെ പരിശുദ്ധമാണ്‌ ആന്റണിയുടെ വ്യക്തിത്വം ഃ സി.പി.മുഹമ്മദ്‌ (കോൺ.ഐ)

* ബി.എഡ്‌ പ്രശ്‌നം- ഏതന്വേഷണവും നേരിടാൻ തയ്യാർ ഃ സി.മോയിൻകുട്ടി (ലീഗ്‌)

മറുപുറംഃ- ഇതൊന്നും മിമിക്‌സ്‌ ട്രൂപ്പ്‌ മുതലാളിമാർ കേൾക്കണ്ട. കളിക്കൊന്നിന്‌ ആയിരം കൊടുത്ത്‌ നമ്മുടെ എം.എൽ.എമാരെ പൊക്കിക്കൊണ്ടു പോകും…എന്തൊരു തമാശയാ ഇവന്മാരുടേത്‌…നാടകരംഗവും കഥാപ്രസംഗരംഗവും തകർന്നതുപോലെ കേരളത്തിൽ ഒരിക്കലും മിമിക്‌സ്‌ പരേഡ്‌ എന്ന കലാരൂപം തകരില്ല; നമ്മുടെ ജനപ്രതിനിധികൾ ഇങ്ങനെ വടിപോലെ ഇരിക്കും കാലത്തോളം.

Generated from archived content: jan21_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here