തിരുവനന്തപുരംഃ സാഹിത്യരംഗത്തെ എതിരാളികൾ പരസ്പരം എന്തൊക്കെയോ വിളിച്ചു പറയുന്നത് സാഹിത്യസംസ്‌കാരത്തിന്റെ അഭാവം മൂലമാണെന്ന് കവി ഒ.എൻ.വി കുറുപ്പ് പറഞ്ഞു.
മഹാകവി പന്തളം കേരളവർമ്മയുടെ 125-ാം ജന്മദിനാഘോഷവും ‘കവനകൗമുദി’ ശതാബ്‌ദി ആഘോഷവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഒ.എൻ.വി.
കവിതയ്‌ക്കുളള കേരളവർമ്മ പുരസ്‌കാരം പ്രൊഫഃവിഷ്ണുനാരായണൻ നമ്പൂതിരിക്കും മാധ്യമ അവാർഡ് സജി.കെ.സിറിയക്കിനും സമ്മാനിച്ചു.
മറുപുറംഃ- പറഞ്ഞുവന്നപ്പോൾ എം.ടിയും ദേവനും പത്‌മനാഭനും പുനത്തിലും ചുളളിക്കാടും സാറാ ജോസഫുമെല്ലാം സംസ്‌കാരമില്ലാത്തവരായി. സാഹിത്യ സംസ്‌കാരമില്ലായ്‌മ എന്ന രോഗം മാറ്റാൻ എന്തു മരുന്നാണാവോ നൽകേണ്ടത്? ചെറിയ മരുന്നൊക്കെ ജനത്തിനറിയാം…അതിരുകടന്ന മിമിക്രിക്കാരെ വേദിയിൽനിന്നും പിടിച്ചിറക്കി വിട്ടതുപോലെ ചില പണികൾ നടത്തിയാൽ മതി…
ഇതൊക്കെ ഒരു അഭ്യാസമല്ലേ…ഒന്നും അറിയാൻ വയ്യാത്തതുപോലെ പെരുമാറല്ലേ ഒ.എൻ.വി…
‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം“
Generated from archived content: jan21_news1.html