വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മുവാറ്റുപുഴ മണ്ഡലത്തിൽ ഐ.എഫ്.ഡി.പി മത്സരിക്കുമെന്ന് പാർട്ടിനേതാവും കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് അറിയിച്ചു. കൊച്ചി ഗസ്‌റ്റ് ഹൗസിൽവച്ച് പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു തോമസ്. കേരളത്തിൽ ഒരു മുന്നണിയിലും അംഗമല്ലാത്ത സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടാം എന്നതാണ് പ്രശ്‌നം. ഇതിനായി ഇരുമുന്നണിക്കും പുറത്തുളള പാർട്ടികളുമായി ചർച്ചനടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പാക്കിസ്ഥാനുമായി ഇന്ത്യ ഉണ്ടാക്കിയിരിക്കുന്ന നല്ല ബന്ധം തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമാണെന്നും തോമസ് പറഞ്ഞു.
മറുപുറംഃ- ഇപ്പോഴും സംഘപരിവാർ ദൈവങ്ങളുടെ കൂടെത്തന്നെയല്ലേ അന്തിയുറക്കം. പാക്കിസ്ഥാനുമായി കൂട്ടുകൂടിയതെല്ലാം കൊളളാം. തീവണ്ടിയും വിമാനവും ഓടിച്ചും കളിക്കാം. ഒരുദിനം രാവിലെ പരസ്പരം വെടിവെച്ചും രസിക്കാം.
പാക്കിസ്ഥാൻകാരുമായി തോളിൽ കൈയ്യിട്ടെന്നുംവച്ച് മുവാറ്റുപുഴയിലെ അച്ചായന്മാർക്കും മാർക്കംകൂടിയ ഹിന്ദുക്കൾക്കും എന്തോന്ന് പ്രശ്‌നം തോമസേ….വല്ല മലപ്പുറത്തും നിന്നാൽ നാല് നല്ല തല്ലുകിട്ടുമെന്നെങ്കിലും കരുതാം…പരിവാരങ്ങളോടുകൂടി മുവാറ്റുപുഴ അച്ചായന്മാരുടെ പളളി പൊളിക്കാതിരുന്നാൽ മതിയെന്റെ തോമസേ…
Generated from archived content: jan16_news1.html