കേരളത്തിൽ നടമാടുന്നത്‌ മതാധിപത്യംഃ വെളളാപ്പളളി

കേരളത്തിൽ നടമാടുന്നത്‌ ജനാധിപത്യമല്ല മറിച്ച്‌ മതാധിപത്യമാണെന്നും ഇങ്ങനെ മുന്നോട്ടുപോയാൽ ഭാവിയിൽ കേരളത്തിൽ വർഗ്ഗീയകലാപങ്ങൾ പെരുകാനുളള സാധ്യത ഉണ്ടാകുമെന്നും വെളളാപ്പളളി നടേശൻ പറഞ്ഞു.

ആലുവയിൽ എസ്‌.എൻ.ഡി.പി യൂത്ത്‌ മൂവ്‌മെന്റ്‌ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു വെളളാപ്പളളി.

അധികാരം പങ്കുവെയ്‌ക്കുമ്പോൾ ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം പുറമ്പോക്കിലേക്ക്‌ തളളുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- മതാധിപത്യം ഇത്തിരി എടങ്ങേറ്‌ പുടിച്ച സാധനമാണപ്പാ…മതാധിപത്യം വന്നാൽ സകല ഹിന്ദുക്കളും കൂടും….നാരായണപ്പണിക്കരെ മാത്രമല്ല അല്ലറ ചില്ലറ ജാതിപിശാചുകളേയും കൂട്ടേണ്ടിവരും… അതുകൊണ്ട്‌ ജനാധിപത്യവും മതാധിപത്യവും തകരട്ടെ…ജാതി ആധിപത്യം നടപ്പിൽ വരട്ടെ…എണ്ണത്തിൽ കൂടുതലുളള ഈഴവരുടെ രാജാവായി പല്ലക്കിൽ കയറി വിരാജിക്കാമല്ലോ….ഈ കട്ടബൊമ്മന്‌..

Generated from archived content: jan14_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English