ബി.എഡ്.കോളേജ് കോഴവിവാദത്തിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽനിന്നും പുറത്താക്കി നിയമസഭാസമിതി അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപ്പെട്ടു. യാക്കോബായ സഭയ്‌ക്ക് ബി.എഡ്.കോളേജ് അനുവദിക്കുന്നതിന് ലീഗ് നേതാക്കൾ കോഴ ആവശ്യപ്പെട്ടതായി മലബാർ ഭദ്രാസനാധിപൻ ഡോ.യുഹനനോൻ പീലിക്‌സിനോവ് മെത്രാപ്പോലീത്ത ആരോപണം ഉന്നയിച്ചിരുന്നു.
മറുപുറംഃ- സൂപ്പിയെ നമുക്ക് പുറത്താക്കാം സഖാവേ..എന്നാലുമിങ്ങനെ സൂപ്പിയെ മാത്രം സൂപ്പാക്കിയാൽ മതിയോ….ദേശാഭിമാനിയിലും പാഠത്തിലും ഒരുപോലെ കാലുവച്ച് സുഖമായി സഞ്ചരിച്ച് പാർട്ടിയിലെ ഗജകേസരികളുടെ ചെവിയും മൂക്കുമൊക്കെ കടിച്ചുപറിക്കുന്ന വിജയൻ മാഷ്‌ടെ കാര്യമൊന്ന് ഒത്തുതീർപ്പാക്കിയിട്ടുപ്പോരെ ബാക്കി തരികിടകളിൽ പെടാൻ…സ്വന്തം വീട്ടിൽ കഞ്ഞിവച്ചിട്ട് ആഴ്‌ച ഒന്നു കഴിഞ്ഞവനാ അടുത്ത വീട്ടിലെ പിളേളര് ഗോതമ്പുപ്പൂട്ട് തിന്നുന്നത് കണ്ട് കളിയാക്കുന്നത്…സഖാവിപ്പോഴും നാലാം ലോകത്ത് തന്നെയാണോ.
Generated from archived content: jan14_news1.html