സമുദായ സംഘടനകൾ യോജിച്ച്‌ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്തണം

അഭിപ്രായഭിന്നതകൾ പരിഹരിക്കാനും യോജിച്ച്‌ പ്രവർത്തിക്കാവുന്ന മേഖലകൾ കണ്ടെത്താനും സമുദായസംഘടനകൾ നിരന്തരം ചർച്ച നടത്തണമെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. വടക്കേ ഇന്ത്യയിൽനിന്നും വ്യത്യസ്തമായി കേരളത്തിൽ എല്ലാ സമുദായക്കാരും ഇടകലർന്ന്‌ ജീവിക്കുകയാണ്‌. ഇവിടെ ഒരു കലാപം ഉണ്ടായാൽ അത്‌ എല്ലാ സമുദായക്കാരേയും ബാധിക്കും. ഓരോ സമുദായത്തിന്റെയും പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കാൻ വേദികൾ ഉണ്ടാക്കണം.

ജമാഅത്ത്‌ കൗൺസിലിന്റെ മുഖപത്രമായ ഫ്രൈഡേ ടൈംസിന്റെ പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മറുപുറംഃ- എന്തിന്‌ വേറെ മേഖലകൾ തേടണം മുഖ്യമന്ത്രീ….സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വീതം വയ്‌ക്കുന്നതിൽ എല്ലാ സമുദായക്കാർക്കും ഒരേഭാവവും വേഷവുമല്ലേ…തിരഞ്ഞെടുപ്പിൽ സീറ്റ്‌ പങ്കുവെയ്‌ക്കലിനും ഇതേ വഴിതന്നെ….ലീഗ്‌ഹൗസ്‌ നിർമ്മിക്കാൻ മെത്രാനച്ചനോട്‌ ലക്ഷങ്ങൾ ചോദിക്കുന്ന ഈ നാട്ടിൽ വേറെ എന്ത്‌ സമുദായ സൗഹാർദ്ദമാണ്‌ വേണ്ടത്‌….പിന്നെ കലാപങ്ങൾ…അത്‌ നിലനില്പിനുളള വെറും പപ്പടം കാച്ചലല്ലേ…

Generated from archived content: jan13_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here