ഡോ.എം.പി. പരമേശ്വരന്റെ നാലാംലോകസിദ്ധാന്തം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തളളി. നാലാംലോകസിദ്ധാന്തത്തോട് അനുഭാവം പ്രകടിപ്പിച്ചുവെന്ന് ആരോപണവിധേയരായ എം.എ.ബേബി, തോമസ് ഐസക്ക് എന്നിവർ കുറ്റക്കാരല്ലെന്നും സെക്രട്ടറിയേറ്റ് കണ്ടെത്തി. ഗുരുതരമായ അച്ചടക്കലംഘനത്തിന് എം.പി.പരമേശ്വരനോട് വിശദീകരണം തേടാനും സെക്രട്ടിയേറ്റ് തീരുമാനിച്ചു. ‘പാഠം’ മാസികയുടേയും ദേശാഭിമാനി വാരികയുടേയും പത്രാധിപസ്ഥാനം ഒരേസമയം തുടരാൻ പാടില്ലായെന്ന് ആവശ്യപ്പെടാനും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
മറുപുറംഃ- ഇങ്ക്വിലാബ് വിളിക്കുന്ന ഒരു ഗതിയില്ലാത്ത കമ്മ്യൂണിസ്‌റ്റുകാർ ഏതായാലും പാതാളലോകത്താണെന്ന് മനസ്സിലായി. ഏതായാലും പാർട്ടി സെക്രട്ടറിയേറ്റിൽ രണ്ട് വോട്ടിന്റെ ബലത്തിൽ എം.എ.ബേബിയും തോമസ് ഐസക്കും നാലാം ലോകത്തിനുമേലെയായത് എത്ര വിസ്‌മയം. പാവം പരമേശ്വരന്റെ കഞ്ഞിയിൽ പാറ്റയെ ഇട്ടതുപോലെയായി….പണ്ട് രാഘവനെ പറ്റിച്ച നായനാരുടെ രീതിപോലെതന്നെ. പാർട്ടി സെക്രട്ടറിയേറ്റ് നാലാംലോകത്തെ തളളിയെങ്കിലും വിവരമുളളവർക്കറിയാം പാർട്ടിയിപ്പോൾ നാലാംലോകവും പിന്നിട്ട് അഞ്ചോ ആറിലോ എത്തിനില്‌ക്കുകയാണെന്ന്. ഒത്ത സി.പി.എമ്മുകാർ ഫ്ലാറ്റും അൽസേഷ്യൻ പട്ടിവളർത്തലും, മക്കൾക്ക് സ്വകാര്യമേഖലയിൽ സീറ്റും തരം കിട്ടിയാൽ വിദേശപഠനവും പാർട്ടി ആസ്ഥാനത്തെ ഇ.സി.മുറിയിൽ കൂർക്കം വലിച്ച് ഉറക്കവും, നല്ല സ്വരലയത്തിൽ രുദ്രവീണയും പാവപ്പെട്ടവർക്ക് മനസ്സിലാകാത്ത അഭ്യാസങ്ങളും, റിച്ചാർഡ് ഫ്രാങ്കിക്കുവേണ്ടി കേസുനടത്തലും… എല്ലാം കൂടിയാകുമ്പോൾ ആറാംലോകത്തിലും നില്‌ക്കില്ല സഖാക്കളേ കാര്യങ്ങൾ….
Generated from archived content: jan12_news2.html
Click this button or press Ctrl+G to toggle between Malayalam and English