കേരളാമുഖ്യമന്ത്രി എ.കെ.ആന്റണി അഖിലേന്ത്യാ രാഷ്‌ട്രീയത്തിലെ അപൂർവ്വ നക്ഷത്രമാണെന്ന് തൃശൂർ അതിരൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാർക്ക് തൃശൂരിൽ നല്‌കിയ പൗരസ്വീകരണം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർച്ച് ബിഷപ്പ് തൂങ്കുഴി ഇങ്ങനെ പ്രശംസിച്ചത്. അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയും ഏത് സങ്കീർണ്ണ രാഷ്‌ട്രീയ പ്രതിസന്ധിയിലും പതറാത്ത മനസ്സുമുളളവനാണ് മുഖ്യമന്ത്രിയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മറുപുറംഃ- നമ്മുടെ മുഖ്യമന്ത്രി അസ്സൽ അപൂർവ്വനക്ഷത്രം തന്നെ….ഏതാണ്ടൊരു ‘തമോഗർത്ത’ത്തിന്റെ വക്കിലാണെന്നു മാത്രം… ‘വെളളക്കുളളന്മാരും’ ‘ചുവന്നഭീമന്മാരും’ അവിടവിടെയായി കാണമെങ്കിലും ഇതുപോലൊരു ‘തമോഗർത്ത’ത്തിനെ കേരളരാഷ്‌ട്രീയം കണ്ടിട്ടില്ല…..വെറുതെയല്ല ബിഷപ്പേ, സമയമടുക്കുന്നതിനുമുമ്പേ ഉമ്മൻചാണ്ടിപോലും ആന്റണിയെ മൂന്നുപ്രാവശ്യം തളളിപ്പറഞ്ഞത്… ഈ തിരുമുറിവുകൾ ഉണങ്ങാൻ ഇനി എത്രകാലം പിടിക്കുമോ ആവോ…?
Generated from archived content: jan12_news1.html
Click this button or press Ctrl+G to toggle between Malayalam and English