സി.പി.എം പാളയത്തിൽ പോകുന്നവർ മുഴുവനായും തിരിച്ചുവരില്ലഃ എ.കെ.ആന്റണി

സി.പി.എം പാളയത്തിൽ പെട്ടുപോകുന്നവരാരും മുഴുവനായി തിരിച്ചുവരില്ലെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി. യു.ഡി.എഫ്‌ സ്ഥാനാർത്ഥി എം.ഒ.ജോണിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണ സമാപനത്തോടനുബന്ധിച്ച്‌ കലൂരിൽ സംസാരിക്കുകയായിരുന്നു ആന്റണി. ഒരിക്കൽ സി.പി.എം പാളയത്തിൽ പെട്ടതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചയാളാണ്‌ ഞാൻ. നീതിബോധമുളള ഒറ്റ കോൺഗ്രസുകാരും സി.പി.എമ്മിന്റെ തോളിൽ കൈയിടില്ല. പത്തുപേരോടൊപ്പം സി.പി.എമ്മിൽ ചെന്നാൽ തിരിച്ചുവരുമ്പോൾ എട്ടുപേരെ ഉണ്ടാകൂ. ബാക്കിയുളളവരെ മാർക്സിസ്‌റ്റുകാർ ശരിപ്പെടുത്തും. ആന്റണി പറഞ്ഞു.

മറുപുറംഃ- ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമ രണ്ടാമത്‌ ചിത്രീകരിക്കുകയാണെങ്കിൽ സാക്ഷാൽ ആന്റണി ആശാനെ തന്നെ സത്യന്റെ റോളിൽ അഭിനയിപ്പിക്കണം. ഇങ്ങനെയൊരു ധർമ്മിഷ്‌ഠനെ പുരാണങ്ങളിൽ തപ്പിയാൽപോലും കിട്ടില്ല… ധർമ്മപുത്രൻ മഹാഭാരതത്തീന്‌ ഇറങ്ങിവന്നതുപോലെയല്ലേ ടിയാൻ പ്രകടങ്ങൾ… പക്ഷെ വേണ്ട സമയത്ത്‌ അശ്വത്ഥാമാവ്‌ ചത്തു എന്ന്‌ വിളിച്ചു പറഞ്ഞെന്നുമാത്രം….. പണ്ടത്തെ ഹൈക്കമാന്റിനെ ഒതുക്കാൻ ഇത്തരമൊരു ആനയെ കൊന്നെന്ന്‌ പൊളിപറഞ്ഞവനല്ലേ ഈ ധർമ്മപുത്രൻ. അന്ന്‌ ആന്റണിയടക്കം സകല ധർമ്മിഷ്‌ഠരും ഇന്ദിരാഗാന്ധിയെ തെറിയും തേപ്പും പറഞ്ഞ്‌ ഓടിച്ചെന്ന്‌ സി.പി.എമ്മിന്റെ പാളയത്തിൽ മാത്രമല്ല പരബ്രഹ്‌മത്തിലും കയറിയിരുന്നില്ലേ.. പിന്നെ ഇടപാട്‌ നഷ്‌ടമെന്ന്‌ കണ്ട്‌ അന്തോം കുന്തോം ഇല്ലാതെ പെരുവഴി തെണ്ടിയപ്പോൾ പാവം കരുണാകരനല്ലേ വിളിച്ച്‌ തറവാട്ടിൽ കയറ്റിയത്‌… അവസാനം കളരി ആശാന്റെ നെഞ്ചത്തായി എന്നുമാത്രം… കർത്താവെന്ന ഒരുത്തൻ ഉണ്ടെങ്കിൽ ക്ഷമിക്കില്ല ആന്റണീ….

Generated from archived content: aug_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here