സർക്കാർ സർവ്വീസിൽ പണിമുടക്ക്‌ പാടില്ലഃ സുപ്രീ കോടതി

സർക്കാർ ജീവനക്കാർക്ക്‌ പണിമുടക്കാൻ മൗലികമോ നിയമപരമോ ധാർമ്മികമോ ആയ യാതൊരു അവകാശവും ഇല്ലെന്ന്‌ സുപ്രീ കോടതി വിധി.

ന്യായമുളള കാരണമുണ്ടെങ്കിൽപോലും ജീവനക്കാർക്ക്‌ പണിമുടക്കാൻ അധികാരമുളള യാതൊരു നിയമവും ഇല്ല. ജീവനക്കാർ പണിമുടക്കിലൂടെ സമൂഹത്തെ തന്നെ ബന്ദിയാക്കുവാൻ പാടുളളതല്ല. സർക്കാർ ജീവനക്കാർക്ക്‌ നീതി നിഷേധിക്കപ്പെട്ടാൽ അതിന്‌ പരിഹാരം കാണേണ്ടത്‌ നിലവിലുളള നിയമ സംവിധാനങ്ങൾ വഴിയാണ്‌. കോടതി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിൽ സമരം ചെയ്ത 1,70,000 ജീവനക്കാരെ പിരിച്ചുവിട്ട സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ തളളിക്കളഞ്ഞാണ്‌ ജസ്‌റ്റിസ്‌ എം.ബി.ഷായും ജസ്‌റ്റിസ്‌ എ.ആർ. ലക്ഷ്‌മണനും ഉൾപ്പെട്ട സുപ്രീം കോടതി ഡിവിഷൻ ബഞ്ച്‌ വിധി പ്രഖ്യാപിച്ചത്‌.

മറുപുറംഃ – ഇരുട്ടടിയായിപ്പോയല്ലോ സഹോദരങ്ങളേ….., കോടതികളൊക്കെ ഇങ്ങനെയായാൽ എന്തോന്നു ചെയ്യും? പുകവലിക്കാൻ പാടില്ല, ഉറക്കം തൂങ്ങാൻ പാടില്ല, പൈങ്കിളി പുസ്‌തകങ്ങൾ വായിക്കാൻ പാടില്ല എന്നിങ്ങനെ ചെറിയ തോതിൽ പാര വച്ചാൽ പോരായിരുന്നോ കോടതീ… ഇത്‌ മർമ്മത്ത്‌ കുത്തിയപോലെയായല്ലോ… സമരമില്ലാതെ എന്ത്‌ സർക്കാര്‌ ജോലി….സമരം മൂലം ജനങ്ങൾ വലയാതിരിക്കാൻ എന്ന പേരിലല്ലേ ഞങ്ങളുടെ മേൽ കോടതീടെ ഈ കുതിരകേറ്റം… സാരമില്ല. നാളെ സർട്ടിഫിക്കറ്റ്‌, ഒപ്പ്‌, പരാതി എന്ന്‌ പറഞ്ഞ്‌ നാട്ടുകാർ വരുമല്ലേ…. ഇനി നാട്ടുകാർ സമരമെടുത്താലെ ഞങ്ങളിതൊക്കെ കൊടുക്കൂ…. അങ്ങാടിയിൽ തോറ്റതിന്‌ അമ്മേടെ നേരെ എന്നപോലത്തെ പണി ഞങ്ങൾ നാട്ടുകാർക്ക്‌ കൊടുത്തോളാം…. ഹല്ല.. പിന്നെ…

Generated from archived content: aug7_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English