യു.ഡി.എഫ്‌ ബിജെപിയുടെ വോട്ടുകൾ തട്ടിയെടുത്തുഃ ശ്രീധരൻപിളള

സംഘടിത ശ്രമത്തിലൂടെ ബി.ജെ.പിയുടെ വോട്ടുകൾ യു.ഡി.എഫ്‌ തട്ടിയെടുക്കുകയായിരുന്നുവെന്ന്‌ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വഃവി.എസ്‌.ശ്രീധരൻപിളള തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. ബി.ജെ.പി വോട്ടുകൾ ഇനി യു.ഡി.എഫിലേയ്‌ക്ക്‌ ചോരില്ലെന്നും ഈ തട്ടിയെടുക്കലിനെതിരെ പ്രതിരോധം സൃഷ്‌ടിക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമായിരിക്കുകയാണെന്നും ശ്രീധരൻപിളള പറഞ്ഞു. ഇത്‌ കേരളത്തിൽ വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്കിടയാക്കും. ശ്രീധരൻപിളള വിശദീകരിച്ചു.

മറുപുറംഃ- എന്തിര്‌ പിളേള…. ആളെ പൊട്ടനാക്കല്ലേ…. പുതിയ എസ്‌.ഐ. സ്‌റ്റേഷനിലെത്തുമ്പോൾ ഇതുപോലുളള വെടിവഴിപാടുകൾ നടത്തുന്നത്‌ പതിവാ…. കേരളത്തിൽ അക്കൗണ്ടു തുറക്കാൻ കോൺഗ്രസ്‌ ആപ്പീസുകൾക്കുമുന്നിൽ ഭിക്ഷാംദേഹിയായി നടന്നിട്ടുളള ബി.ജെ.പി.ക്കാർ ഒരുപാടുണ്ട്‌ നാട്ടിൽ…. വെളളാപ്പളളിയും നാരായണപ്പണിക്കരും ഒന്നു ചുവടുമാറ്റി ചവിട്ടിയപ്പോഴേയ്‌ക്കും രക്ഷപ്പെട്ടു എന്നു കരുതേണ്ട… അവന്മാർ ആകാശവിളക്കുപോലെയാ. എങ്ങോട്ടു തിരിയും എന്നു പറയുകവയ്യ. മഞ്ചേശ്വരത്തോ തിരുവനന്തപുരത്തോ ഒരു സീറ്റു കിട്ടണമെങ്കിൽ കോൺഗ്രസിന്റെ ഒരു ‘കൈ’ സഹായം തന്നെ വേണം. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പറ്റിക്കപ്പെടാതിരുന്നാൽ മതി.

Generated from archived content: aug6_news3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here