പ്ലാച്ചിമട കൊക്കകോള കമ്പനി അടച്ചു പൂട്ടാൻ ശക്തമായ പ്രക്ഷോപ പരിപാടികൾ നടത്തുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി അറിയിച്ചു.
ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ ഭൂഗർഭജലനിരക്ക് വൻതോതിൽ താഴ്‌ന്നിട്ടുണ്ട്. മാരകവിഷമുളള മാലിന്യങ്ങൾ വളമെന്ന പേരിൽ വിതരണം ചെയ്്ത കൊക്കകോള കമ്പനിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
മറുപുറംഃ- ‘അച്ഛൻ തല്ലും… മകൻ തലോടും’ ഇതുതന്നെ പരിപാടി. ഇത്രയും പൊല്ലാപ്പ് കൊക്കകോള കമ്പിയുണ്ടാക്കീട്ട് എന്താണ് സഖാക്കളെ സി.പി.എം ഒന്നും മിണ്ടാത്തെ. ഇന്നലെ പിണറായി സഖാവ് പറഞ്ഞത് കേട്ടോ..? കൊക്കക്കോള പ്രശ്‌നം കോടതി തീർക്കുമെന്ന്. കാളപെറ്റു എന്നു കേട്ടാൽ കയറെടുക്കുന്നവരാ ഈ പ്രശ്‌നത്തിൽ മിണ്ടാപ്പൂതമായി ഇരിക്കുന്നത്. പിന്നെ കണ്ണിൽ പൊടിയിടാൻ പലപ്പോഴും കണ്ണിൽ കരടായ വി.എസ്സ്. അച്യുതാനന്ദനുണ്ടല്ലോ. സി.പി.എം മിണ്ടിയില്ലേലും ഈ വയസ്സായ കമ്യൂണിസ്‌റ്റുകാരൻ പറയേണ്ടത് പറയുന്നുണ്ട്. ഡി.വൈ.എഫ്.ഐ സുഹൃത്തുക്കളേ, സി.പി.എം എന്ന പാർട്ടിയെ ഇക്കാര്യത്തിൽ നമ്പാതെ, വി.എസ്സ് എന്ന നല്ല മനുഷ്യന്റെ പുറകെ പോയാൽ മതി. മനഃസാക്ഷി കുത്തെങ്കിലും ഉണ്ടാകുകേലാ…
Generated from archived content: aug6_news1.html