വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേയ്‌ക്ക് കൂടുതൽ ആകർഷിപ്പിക്കുന്നത് ആയുർവേദ ചികിത്സയാണെന്ന് ആരോഗ്യമന്ത്രി പി.ശങ്കരൻ. കേരളത്തിൽ ആയുർവേദവും വിനോദസഞ്ചാരവും തമ്മിൽ അടുത്ത ബന്ധമാണുളളത്. എന്നാൽ പലയിടങ്ങളിലും ഇതിന് വേണ്ട സൗകര്യങ്ങൾ കിട്ടുന്നില്ല.
തൃപ്പൂണിത്തുറ ഗവഃആയുർവേദ കോളേജിൽ “സാംക്രമിക രോഗങ്ങളും ആയുർവേദവും” എന്ന വിഷയം മുൻനിറുത്തിയുളള സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറംഃ – ചവുട്ടി തിരുമ്മൽ, പിഴിച്ചിൽ, ഞവരക്കിഴിപ്രയോഗം, ധാരകോരൽ, തടവൽ…. മനോഹരമാണ് ആയുർവേദ ചികിത്സ. ഒരുതരം മോഹൻലാൽ മീശപിരി സിനിമപോലെ തടവാനും തിരുമ്മാനുമൊക്കെ നല്ല കൊച്ചു പെമ്പിളളാരേം തരാക്കാം…. ഉഷാ ഉതുപ്പ് പാടിയപോലെ “എന്റെ കേരളം എത്ര സുന്ദരം….” സായിപ്പുമാർ വന്ന് അനുഭവിക്കട്ടെ ഈ സൗന്ദര്യം.
ആയുർവേദ സുഖചികിത്സയ്‌ക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് കരയുന്ന ശങ്കരൻ പത്തുകാശിന് ഗതിയില്ലാത്ത നാട്ടുകാർക്ക് വേണ്ടി സർക്കാർ ആശുപത്രികൾ ഒന്ന് വെടിപ്പാക്കിയാൽ എത്ര നന്നായിരുന്നു. അതെങ്ങിനെ സർക്കാരാശുപത്രിയുടെ പടി ശങ്കരണ്ണൻ കേറില്ലല്ലോ?… അതൊക്കെ അലമ്പു സ്ഥലങ്ങളല്ലേ….
Generated from archived content: aug30_news2.html
Click this button or press Ctrl+G to toggle between Malayalam and English