എറണാകുളം താൽപര്യമില്ലഃ മന്ത്രി കെ.വി.തോമസ്‌

എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക്‌ താൽപര്യമില്ലെന്ന്‌ മന്ത്രി കെ.വി.തോമസ്‌. തന്നെ ഇതിൽനിന്നും ഒഴിവാക്കണമെന്ന്‌ സോണിയ ഗാന്ധിയോട്‌ തോമസ്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. ഇപ്പോൾ പിണങ്ങി നിൽക്കുന്ന ഐ ഗ്രൂപ്പുക്കാരാണ്‌ തോമസിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തുന്നത്‌. ഇത്‌ തന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാനുളള ശ്രമമായാണ്‌ മന്ത്രി തോമസ്‌ കാണുന്നത്‌.

മറുപുറംഃ- അത്യാവശ്യം ബോധമൊക്കെ മന്ത്രി തോമസിനുമുണ്ട്‌. കളി കുറെ കരുണാകരനിൽ നിന്നും പഠിച്ചതല്ലേ…. തോമസൊന്ന്‌ ലോകസഭാ സീറ്റിലേക്ക്‌ നിന്ന്‌ കിട്ടിയാൽ മതി. പിന്നെ അരിയും പൂവം ഇടുകയേ വേണ്ടൂ…. ആശാന്റെ നെഞ്ചിൽ ചവുട്ടിയതിന്റെ ചൊരുക്ക്‌ ഐക്കാർക്ക്‌ ഇപ്പോഴും പോയിട്ടില്ല. ലോകസഭയിൽ നിൽക്കരുതെന്ന്‌ മാത്രമല്ല എറണാകുളം പരിസരങ്ങളിൽ കൂട്ടിനാരുമില്ലാതെ പുറത്തിറങ്ങുക കൂടി ചെയ്യരുത്‌ മന്ത്രി…. അടി കിട്ടും…..

Generated from archived content: aug28_news2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here