ജയകൃഷ്‌ണൻ വധംഃ അഞ്ചു പ്രതികൾക്ക്‌ വധശിക്ഷ

യുവമോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റും അദ്ധ്യാപകനുമായ ജയകൃഷ്ണനെ ക്ലാസ്സ്‌ മുറിയിൽവച്ച്‌ വെട്ടികൊലപ്പെടുത്തിയ സി.പി.എം.കാരായ അഞ്ചു പ്രതികൾക്ക്‌ കോടതി വധശിക്ഷ വിധിച്ചു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി കെ.കെ. ചന്ദ്രദാസ്‌ ആണ്‌ ശിക്ഷ വിധിച്ചത്‌.

1999 ഡിസംബർ ഒന്നിന്‌ മൊകേരി പാറമ്മേൽ ഈസ്‌റ്റ്‌ യു.പി.സ്‌കൂളിൽ ക്ലാസ്സെടുത്തുകൊണ്ടിരിക്കെയാണ്‌ ജയകൃഷ്ണൻ വധിക്കപ്പെട്ടത്‌. ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ കൊലപാതകത്തിനോടനുബന്ധമായി ഏഴുപേർ കൂടി വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

നേർപുറംഃ- കോടതിവിധിയോടുകൂടി രാഷ്‌ട്രീയ കച്ചവടക്കാർ കണക്കുപറഞ്ഞു തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ സൂചനയെന്ന്‌ ആന്റണി. കോടതി നീതി നടപ്പാക്കിയെന്ന്‌ ബി.ജെ.പി. നിരപരാധിത്വം തെളിയിക്കുമെന്ന്‌ സി.പി.എം.

രാഷ്‌ട്രീയപകയിൽ പൊലിഞ്ഞുപോയ ഒട്ടേറെപേർ കേരളത്തിലുണ്ട്‌. ഇതിനൊക്കെ ഉത്തരം പറയേണ്ടത്‌ ഇവിടുത്തെ തലമൂത്ത രാഷ്‌ട്രീയക്കാർ തന്നെ…. ജനാധിപത്യ വ്യവസ്ഥയിൽ ചോരയ്‌ക്ക്‌ ചോര.. കണ്ണിനു കണ്ണ്‌ എന്ന്‌ എഴുതിവയ്‌ക്കുന്നവരും ഇവർ തന്നെ…. പകയോടെ ആർക്കോ വേണ്ടി പരസ്പരം കടിച്ചുകീറാൻ വെമ്പുന്നവർ ഇനിയുമുണ്ട്‌….അവർക്കു കാണാൻ ജയകൃഷ്ണൻ മാസ്‌റ്ററുടെ അമ്മയുടെ മുഖം നമുക്ക്‌ നല്‌കാം. അവർക്കു കേൾക്കാൻ അമ്മയുടെ വാക്കുകൾ നമുക്ക്‌ നല്‌കാം….“ഒരമ്മയ്‌ക്കും ഈ ഗതി വരുത്തരുതേ…”

Generated from archived content: aug27_news1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here