ഇത്രയും വൈരാഗ്യബുദ്ധിയോടെ സി.പി.എം പി. ഗോവിന്ദപ്പിളളയോട് ക്രൂരത കാട്ടരുതായിരുന്നുവെന്ന്് മുഖ്യമന്ത്രി എ.കെ. ആന്റണി. കറ തീർന്ന മാന്യനാണ് പി.ജി. അദ്ദേഹം ഒറ്റയ്‌ക്ക് നടന്നു പോകുന്ന ചിത്രം പത്രത്തിൽ കണ്ടപ്പോൾ ദുഃഖം തോന്നി. സ്‌റ്റാലിന്റെ റഷ്യപോലെയാണ് ഇപ്പോൾ സി.പി.എം. വിമർശനത്തെ സഹിഷ്‌ണുതയോടെ സി.പി.എം കാണണം. പി.ജിയുടെ പ്രായവും സംഭാവനയും കണക്കിലെടുത്ത് ഇത്തരം നടപടി ഉണ്ടാകരുതായിരുന്നു.
മറുപുറംഃ- ഇങ്ങനെ എണ്ണിപ്പറഞ്ഞ് കരയാൻ ആന്റണിയുടെ ആരാ ചത്തത്? സി.പി.എം.കാർ അങ്ങനെയാ ആന്റണിസാറെ…. നമ്മെപ്പോലെ വീട്ടിലിരിക്കുന്നവരെ വിളിച്ച് തെറിപറഞ്ഞാലും പല്ലിളിക്കുന്ന ശീലം അവർക്കില്ല…. പിന്നെ പ്രായത്തിന്റെയും സംഭാവനയുടെയും കണക്കെടുത്താൽ പി.ജിയേക്കാളും സീനിയോറിട്ടിയുളള ഒരു കിളവൻ നമ്മുടെ കുടുംബത്തിലുമുണ്ടല്ലോ. മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി അങ്ങോരെ വഴിയാധാരമാക്കിയപ്പോൾ ഈ ‘ചക്കാല’ചൊല്ലലൊന്നും ഉണ്ടായില്ലല്ലോ… സ്വന്തം അമ്മയുടെ പ്രാന്ത് മാറ്റിയിട്ടുപോരെ ആന്റണി അന്യന്റെ കാര്യം നോക്കാൻ….
Generated from archived content: aug26_news1.html