ഇന്നത്തെ മലയാള സിനിമയിൽ ജീവിതഗന്ധിയായ കഥ ഇല്ലെന്നും, വെറും അടിപൊടി സിനിമയായി അധഃപതിച്ചിരിക്കുകയാണെന്നും മന്ത്രി എം.എം. ഹസ്സൻ പ്രസ്താവിച്ചു. മലയാള സിനിമ ഇന്ന് മുന്നോട്ടല്ല പിന്നോട്ടാണ് പോയികൊണ്ടിരിക്കുന്നത്. ചിരിക്കാൻ വേണ്ടിയുളള സിനിമകളാണ് ഇന്നുളളത്. ചിന്തിക്കാൻ വേണ്ടിയുളള സിനിമകളില്ല. എന്നാൽ മുൻകാല സിനിമകൾ ജീവിതത്തിനു പ്രചോദനം നല്‌കിയവയായിരുന്നു. ഹസ്സൻ പറഞ്ഞു. മലയാള സിനിമയുടെ 75-ാം വാർഷികം പ്രമാണിച്ച് ആക്‌ട് ഡ്രാമ ആൻഡ് ഫിലിം സൊസൈറ്റി നടത്തിയ ‘സുവർണ്ണസ്‌മൃതികൾ’ എന്ന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറുപുറംഃ- എന്തൊരു കറക്‌ടാ മന്ത്രിസാർ പറഞ്ഞത്. മലയാള സിനിമ കേരളഭരണം പോലെതന്നെ. ഒരു ജീവിതമില്ലാത്ത ‘ചത്ത ശവം’ കണക്കെ. പിന്നെ ശങ്കരൻസാറിന്റെ ആരോഗ്യ കോമഡിയും, മുഖ്യന്റെ കഷ്‌ടപ്പാടും, കുഞ്ഞാലിക്കുട്ടിയുടെ ടി.ജി.രവി സ്‌റ്റയ്‌ലും, സുധാകരന്റെ വീരപ്പൻ റോളുമൊക്കെയായി ഒരടിപൊളി സിനിമ…. ഭരണം കൊണ്ട് ജനങ്ങളുടെ ജീവിതം താറുമാറായിരിക്കുകയാ…. അതിനിടയിലാ സിനിമയിൽ ജീവിതമില്ലെന്ന കണ്ടുപിടുത്തം. അപ്പൻ ചത്തുകിടക്കും നേരം അമ്മായി അമ്മയ്‌ക്ക് പായസം വിളമ്പല്ലേ മന്ത്രീ….
Generated from archived content: aug20_news1.html