എസ്.എൻ.ഡി.പി. യോഗവുമായി ചേർന്ന് സംസ്ഥാന പൗൾട്രി കോർപറേഷൻ വിതരണം ചെയ്ത ക്രോയിലർ കോഴികളിൽ ബഹുഭൂരിപക്ഷവും ചത്തൊടുങ്ങിയെന്ന് ദേശാഭിമാനി വാർത്ത. 100 രൂപയ്‌ക്ക് അഞ്ച് കുഞ്ഞുങ്ങൾ വീതമാണ് എസ്.എൻ.ഡി.പി. ശാഖയിൽ വിതരണം ചെയ്തത്.
മുട്ട കോഴിയിൽ ബ്രോയിലർ അല്ലാത്തതരം ക്രോയിലർ കോഴികൾ രണ്ടര കോടിയോളം രൂപ ചിലവിട്ടാണത്രെ ഒരു സ്വകാര്യ ഹാച്ചറിയിൽ നിന്ന് വാങ്ങിയത്.
മറുപുറംഃ – എസ്.എൻ.ഡി.പിയ്‌ക്കൊന്നും ചരിത്രബോധമില്ല ദേശാഭിമാനി സഖാക്കളേ.. നമുക്ക് പണ്ട് പറ്റിയ പറ്റെങ്കിലും ഓർത്താൽ മതിയായിരുന്നു. ജനകീയാസൂത്രണം വഴി ആടുകൊടുത്ത് ആപ്പിലായ കഥ ഇവരൊന്നും അറിഞ്ഞില്ലേ ആവോ? ഇത്തരം ആടുകോഴി പരിപാടി നടത്തുമ്പോൾ തോമസ് ഐസക്ക് സഖാവിനോടെങ്കിലും ആലോചിക്കാമായിരുന്നു വെളളാപ്പിളളിയ്‌ക്ക്..
Generated from archived content: aug19_news2.html